27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ദുരിതാശ്വാസ നിധി: നടപടിക്രമം കർശനം; 3 ലക്ഷത്തിനു മേൽ ധനസഹായം മന്ത്രിസഭയുടെ അനുമതിയോടെ മാത്രം.
Uncategorized

ദുരിതാശ്വാസ നിധി: നടപടിക്രമം കർശനം; 3 ലക്ഷത്തിനു മേൽ ധനസഹായം മന്ത്രിസഭയുടെ അനുമതിയോടെ മാത്രം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ സഹായം കൈപ്പറ്റി എന്ന വിജിലൻസ് കണ്ടെത്തൽ വിവാദമായിരിക്കെ, ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കാനുള്ള നടപടിക്രമങ്ങളെന്തൊക്കെ? 

∙ സഹായം നൽകുന്നത് 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ചികിത്സയ്ക്ക് ആവശ്യമായ ധനസഹായം 

അപകടമരണം നേരിട്ടവരുടെ ആശ്രിതർക്ക് ഉള്ള ധനസഹായം 

വീടുകൾ, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് തീപിടിത്തം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉള്ള ധനസഹായം 

∙ അപേക്ഷകൾക്ക് ഉള്ള അർഹതാ മാനദണ്ഡം 
1. കുടുംബ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ താഴെയായിരിക്കണം (2019 ഫെബ്രുവരി 12നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്)

അപേക്ഷകൾക്ക് ഒപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തിയോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌ കോഡ് എന്നിവ ശരിയാണോ എന്നും വില്ലേജ് ഓഫിസർ ഉറപ്പാക്കുന്നു. 

സാധുവായ അപേക്ഷ പരിശോധിച്ച് ഐഡന്റിറ്റി, വരുമാനപരിധി എന്നിവ സാക്ഷ്യപ്പെടുത്തി തഹസിൽദാർക്ക് കൈമാറുന്നു. 

മതിയായ രേഖകൾ ഇല്ലെങ്കിൽ അപേക്ഷകൾ missing document എന്ന queue ലേക്ക് മാറ്റണം. അപേക്ഷകനുമായി ബന്ധപ്പെട്ട് കുറവുള്ള രേഖകൾ ശേഖരിച്ച് തഹസിൽദാർക്ക് കൈമാറും. 

മറ്റേതെങ്കിലും വില്ലേജ് ഓഫിസിന്റെ പരിധിയിൽപെടുന്ന അപേക്ഷകൾ തെറ്റായി ലഭിച്ചാൽ Revert option ഉപയോഗിച്ച് CMDRF Help Desk ന് നൽകും. 

വില്ലേജ് ഓഫിസുകളിൽ നിന്നു ലഭിക്കുന്ന അപേക്ഷകൾ തഹസിൽദാർമാർ സൂക്ഷ്മ പരിശോധന നടത്തും. അപാകതകൾ കണ്ടാൽ അതു വ്യക്തമായി രേഖപ്പെടുത്തി പരിഹരിക്കുന്നതിനായി revert option ഉപയോഗിച്ച് തിരികെ വില്ലേജ് ഓഫിസർമാർക്കു നൽകും. സാധുവായ അപേക്ഷ കലക്ടർക്ക് കൈമാറും. 

താലൂക്ക് ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കലക്ടർമാർ സൂക്ഷ്മപരിശോധന നടത്തി ധനസഹായത്തിന് അർഹത ഇല്ലാത്തവ നിരസിക്കും. 10,000 രൂപ വരെ ഉള്ള ചികിത്സാ സഹായം ജില്ലാ കലക്ടർക്ക് തന്നെ അനുവദിക്കാം.

Related posts

പുഷ്പവൃഷ്ടിയോടെ സ്വീകരണം, വഴിയരികില്‍ തടിച്ചുകൂടി ജനങ്ങള്‍; പ്രധാനമന്ത്രി തൃപ്രയാറെത്തി

Aswathi Kottiyoor

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

Aswathi Kottiyoor

തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ -യുവാവ് അറസ്റ്റിൽ

WordPress Image Lightbox