• Home
  • Kerala
  • വിവരാവകാശ നിയമം ; വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഒഴിവാക്കൽ : ഹർജി തീർപ്പാക്കി
Kerala

വിവരാവകാശ നിയമം ; വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഒഴിവാക്കൽ : ഹർജി തീർപ്പാക്കി

മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും അന്വേഷിക്കുന്ന വിജിലൻസിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. 2016 ജനുവരിയിൽ യുഡിഎഫ്‌ സർക്കാർ ഇറക്കിയ ഉത്തരവും ഫെബ്രുവരി ഒമ്പതിന്‌ വിജിലൻസ് ഡയറക്ടർ ഇറക്കിയ ഉത്തരവും ചോദ്യം ചെയ്യുന്ന ഹർജിയാണ് തീർപ്പാക്കിയത്.

2022 ജനുവരി ഒമ്പതിന് ഈ രണ്ട് ഉത്തരവുകളും റദ്ദാക്കി, പുതിയ ഉത്തരവ് ഇറക്കിയതായി സർക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ്‌ മുരളി പുരുഷോത്തമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്. സര്‍ക്കാരിന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി. ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ കോടതിക്ക് കൈമാറി.
ഉത്തരവിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സും ആം ആദ്‌മി പാർടിയും 2016ല്‍ ആണ്‌ ഹർജി നൽകിയത്‌. മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉന്നത ഐഎഎസ്–-ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവര്‍ ഉൾപ്പെട്ട അഴിമതിക്കേസുകൾ വിജിലൻസ് ടി ബ്രാഞ്ചാണ്‌ അന്വേഷിക്കുന്നത്. ഹര്‍ജി തീര്‍പ്പാക്കിയതോടെ ഇവ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ലഭിക്കും.

Related posts

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം: നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി കെ​എ​സ്ഐ​ഡി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

Aswathi Kottiyoor

ഇന്ധനവില: അതിര്‍ത്തി കടന്ന് ‘എണ്ണയടി’, കേരളത്തിന്‍റെ നികുതിവരുമാനം കുറയ്ക്കും.

Aswathi Kottiyoor

യാത്രക്കൂലി : ദക്ഷിണ റെയിൽവേക്ക്‌ റെക്കോഡ്‌ വരുമാനം

Aswathi Kottiyoor
WordPress Image Lightbox