24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അമ്മയെ മർദിച്ച മകനെതിരേ കേസ്; പിടികൂടാനെത്തിയ പൊലീസിന്‌ മുന്നിൽ അമ്മയുടെ ആത്മഹത്യാ ഭീഷണി.*
Uncategorized

അമ്മയെ മർദിച്ച മകനെതിരേ കേസ്; പിടികൂടാനെത്തിയ പൊലീസിന്‌ മുന്നിൽ അമ്മയുടെ ആത്മഹത്യാ ഭീഷണി.*


തിരുവനന്തപുരം > അമ്മയെ മകൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ – ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ്‌ മകനെ കസ്‌റ്റഡിയിലെടുക്കാൻ എത്തിയ പൊലീസിനു മുന്നിൽ അമ്മയുടെ ആത്‌മഹത്യാ ഭീഷണി. നെയ്യാറ്റിൻകര മാമ്പഴക്കര വടക്കേക്കര പുത്തൻവീട്ടിൽ വികലാംഗയായ ശാന്ത (70) യെ മകൻ രാജേഷ് എന്ന ശ്രീജിത്ത് (38) മർദ്ദിക്കുന്നതും അമ്മയുടെ നിലവിളിയുമാണ് കണ്ടുനിന്നവർ സമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത്. പിന്നാലെ മാധ്യമങ്ങളും ഈ ക്രൂരത സംപ്രേക്ഷണം ചെയ്‌തു. വിവരമറിഞ്ഞെത്തിയ നെയ്യാറ്റിൻകര സ്‌റ്റേഷനിലെ പൊലീസുകാർ മകനെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കവെയായിരുന്നു അമ്മയുടെ ആത്മഹത്യാഭീഷണി. മകൻ മർദിച്ചുവെന്ന്‌ പറയാൻ തയ്യാറാകാതെ മകനെ പിടികൂടിയാൽ ആത്‌മഹത്യ ചെയ്യുമെന്ന്‌ അമ്മ ഭീഷണി മുഴക്കിയതോടെ പൊലീസ് മടങ്ങി.ശാന്തയും മകനും മാത്രമാണ് വീട്ടിൽ താമസം. കൂലിപ്പണിക്ക് പോകുന്ന രാജേഷ് ജോലിക്ക് പോകുമ്പോൾ അമ്മയ്ക്കുളള ഭക്ഷണം പുറത്തുനിന്ന്‌ വാങ്ങി വീട്ടിൽ വയ്‌ക്കുകയും ഇവർ അതെടുത്ത് കഴിക്കുകയുമാണ് പതിവ്. ചില ദിവസങ്ങളിൽ രാജേഷ് മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അമ്മയെ ഉപദ്രവിക്കുന്നതായി അയൽവാസികൾ പറയുന്നു.

ഭാര്യയുമായി വേർപിരിഞ്ഞ രാജേഷ് അമ്മയോടൊപ്പമാണ് താമസം. അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് രാജേഷാണ്. അതാണ് മകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ അമ്മയെ വേദനിപ്പിച്ചത്‌. രാജേഷിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തു. സംഭവത്തിൽ വനിതാകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സ്വമേധയാ കേസെടുത്ത്‌ 
വനിതാ കമീഷന്‍

നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വയോധികയായ അമ്മയെ മകൻ തല്ലിയ സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. മാമ്പഴക്കരയിലെ 69കാരിയുടെ വീട് വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ സന്ദർശിച്ചു. വയോധിക സദനത്തിലേക്ക്‌ മാറ്റാൻ പ്രേരിപ്പിച്ചെങ്കിലും അമ്മയും മകനും തയ്യാറായിരുന്നില്ല.

അമ്മയെ മർദിക്കില്ലെന്ന് മകൻ വാക്ക് നൽകിയെങ്കിലും വാർഡ് കൗൺസിലറുടെയും കുടുംബശ്രീ എഡിഎസിന്റെയും ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും പൊലീസും ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നും കമീഷൻ നിർദേശിച്ചു. കമീഷൻ സർക്കിൾ ഇൻസ്‌പെക്‌ടർ ജോസ് കുര്യനും ഒപ്പം ഉണ്ടായിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌.

Related posts

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

Aswathi Kottiyoor

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; നാലു പേരുടെ നില ​ഗുരുതരം, 7പേർക്ക് പരിക്ക്

Aswathi Kottiyoor

റോഡ് ക്യാമറ: തിങ്കളാഴ്ച രാവിലെ 8 മുതൽ പിഴയീടാക്കും; കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴയില്ല

Aswathi Kottiyoor
WordPress Image Lightbox