24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി.*
Uncategorized

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി.*


തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് (വോളന്ററി റിട്ടയർമെന്റ് സ്കീം) നീക്കം. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.

വിആർഎസ് നടപ്പാക്കാൻ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

Related posts

മരണം 13; പൊരിവെയിലിലെ ചടങ്ങിനെതിരെ വിമർശനം

Aswathi Kottiyoor

കാട്ടാനയെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല; വിരട്ടാൻ പടക്കം പൊട്ടിച്ചാൽ അധികൃതരുടെ പരിശോധനയെന്നും പരാതി

Aswathi Kottiyoor

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍

Aswathi Kottiyoor
WordPress Image Lightbox