21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കടമെടുപ്പ്‌ 1000 കോടി തിരിച്ചടവ്‌ 1200 കോടി ; അധിക വായ്‌പ അനുവദിക്കുന്നില്ല
Kerala

കടമെടുപ്പ്‌ 1000 കോടി തിരിച്ചടവ്‌ 1200 കോടി ; അധിക വായ്‌പ അനുവദിക്കുന്നില്ല

സാമ്പത്തിക വർഷാവസാനത്തിൽ കടമെടുപ്പ്‌ അനുവാദത്തിൽ അവശേഷിക്കുന്നത്‌ 1000 കോടി രൂപമാത്രം. ഇതിനുള്ള കടപത്ര വിൽപ്പന 28ന്‌ നടക്കും. നിലവിലെ കടത്തിന്റെ തിരിച്ചടവിന്‌ മാർച്ച്‌ അഞ്ചിന്‌ 1200 കോടിയും വേണം. മാർച്ചിൽ നിർബന്ധിത ചെലവുകൾക്ക്‌ (ശമ്പളം, സർവീസ്‌ പെൻഷൻ, ക്ഷേമ പെൻഷൻ) എന്നിവയ്‌ക്കുമാത്രം 6000 കോടി രൂപ വേണം. ഇതിനുപുറമെ വർഷാന്ത്യ ചെലവുകൾക്ക്‌ 10,000 കോടിയും. എന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ്‌ വിഹിതം പൂർണമായും ലഭ്യമാക്കി. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കൽ തുടരുമ്പോഴും ട്രഷറി പ്രവർത്തനങ്ങൾക്ക്‌ തടസ്സമൊന്നുമില്ല. 10 ലക്ഷം രൂപയ്‌ക്കുമേലുള്ള പിൻവലിക്കലിന്‌ ധന വകുപ്പ്‌ അനുമതി ഏർപ്പെടുത്തി. മുൻകാലങ്ങളിൽ അഞ്ചുലക്ഷത്തിനുമുകളിലുള്ള പിൻവലിക്കലിനുപോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. വകുപ്പുകളും സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളും സർവകലാശാലകളുമുൾപ്പെടെ ട്രഷറിയിൽനിന്ന്‌ സർക്കാർ പണം പിൻവലിച്ച്‌ ബാങ്കുകളിലടക്കം നിക്ഷേപിക്കുന്നത്‌ നിരുത്സാഹപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കി.

അധിക വായ്‌പ 
അനുവദിക്കുന്നില്ല
വൈദ്യുതി മേഖലാ പരിഷ്‌കാരങ്ങളുടെ പേരിൽ സംസ്ഥാനത്തിന്‌ അനുവദിച്ച അര ശതമാനം അധിക വായ്‌പാനുവാദം കേന്ദ്ര സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നു. അർഹതപ്പെട്ട കടമെടുപ്പ്‌ അവകാശം വെട്ടിക്കുറച്ചതിന്‌ പുറമെയാണിത്. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഏതാണ്ടെല്ലാം പൂർത്തിയായതായി മാസാദ്യംതന്നെ കേന്ദ്രത്തെ അറിയിച്ചു. സ്‌മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കൽ മാത്രമാണ്‌ വൈകുന്നത്‌. ഇതു പഠിക്കാൻ മൂന്നംഗ സമിതിയെ നിയമിച്ചിരിക്കുകയാണ്‌ സംസ്ഥാന ഊർജ വകുപ്പ്‌. പ്രസരണ, വിതരണ ശൃംഖലയിലടക്കം കേന്ദ്ര നിബന്ധനകളെല്ലാം നടപ്പാക്കുന്നതിൽ 80 പോയിന്റ്‌ നേടണമെന്നാണ്‌ അധിക കടമെടുപ്പിനുള്ള വ്യവസ്ഥ. ഇതുവരെ നടപ്പാക്കിയ നടപടികളിലൂടെ കേരളം സ്‌കോർ തൊണ്ണൂറ്‌ കടത്തിയിട്ടുണ്ട്‌. സ്‌മാർട്ട്‌ മീറ്ററിന്‌ അഞ്ചു സ്‌കോർ മാത്രമാണുള്ളത്‌. അര ശതമാനം കടമെടുപ്പ്‌ അനുവദിച്ചാൽ 4060 കോടി രൂപകൂടി സംസ്ഥാനത്തിന്‌ ലഭ്യമാകും.

Related posts

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ………

Aswathi Kottiyoor

വാക്​സിനേഷൻ: കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

Aswathi Kottiyoor

പരസ്യങ്ങൾക്ക് കർശന നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox