26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ജില്ലാ ആസൂത്രണസമിതി 6 സംയുക്ത പദ്ധതികൾ തുടരും
Kerala

ജില്ലാ ആസൂത്രണസമിതി 6 സംയുക്ത പദ്ധതികൾ തുടരും

ആറ് സംയുക്ത പദ്ധതികൾ തുടരാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപന പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള കണ്ണൂർ വിവര സഞ്ചയിക, കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണ ക്യാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ, സ്ത്രീ പദവി പഠനം, ജീവിതമാണ് ലഹരി -ലഹരിയല്ല ജീവിതം, പത്താമുദയം- സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി, കണ്ണൂർ ഫൈറ്റ്‌സ് ക്യാൻസർ എന്നിവയാണ് തുടരുക. ഇവയ്ക്ക് വരുന്ന വർഷത്തിലും ഫണ്ട് നീക്കിru,ക്കാൻ യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ആദ്യവർഷം 2022–- -23ൽ, കണ്ണൂർ വിവര സഞ്ചയിക പദ്ധതി സോഫ്റ്റ്‌വെയർ ജില്ലാ പഞ്ചായത്ത് തയ്യാറാക്കും. ഇതിനായി ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയത്. 2023-–- 24 വർഷം ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പരിശീലന പ്രവർത്തനങ്ങൾക്കും പഞ്ചായത്തുകൾ പരിശീലനത്തിനും സർവേക്കും തുക വകയിരുത്തും.
സ്മാർട്ട് ഐ പദ്ധതി ഒന്നാംഘട്ടത്തിൽ തദ്ദേശ സ്ഥാപന ഓഫീസ് കേന്ദ്രീകരിച്ച് അടിസ്ഥാന ഇന്റർ കണക്ടിവിറ്റി സൗകര്യങ്ങളും നെറ്റ്‌വർക്ക് ക്യാമറയും പവർ ഒപ്‌റ്റിമൈസറും അടങ്ങുന്ന സംവിധാനങ്ങളാണ് സ്ഥാപിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിന് ഫണ്ട് കൈമാറുന്നത് പുരോഗമിക്കുന്നു. ഏഴോം, പരിയാരം, കീഴല്ലൂർ, പാപ്പിനിശേരി എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ചു. ഇതിന്റെ രണ്ടാംഘട്ടം 2023-–- 24 സാമ്പത്തിക വർഷത്തിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്. ആവശ്യകത അനുസരിച്ചും ഫണ്ട് ലഭ്യത അനുസരിച്ചും കണ്ണൂർ ഗവ. എൻജിനീയറിങ്‌ കോളേജ് തയ്യാറാക്കിയ ഡിപിആർ പ്രകാരം ക്യാമറകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥാപിക്കാം. ഇതിന്റെ പ്രവർത്തനങ്ങൾ ടെൻഡർ മുഖേന തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കണം.
സ്ത്രീപദവി പഠനം പദ്ധതിയിൽ കിലയുടെ സഹകരണത്തോടെ ജില്ലാതല പരിശീലനം പൂർത്തിയായി. ബ്ലോക്ക്, നഗരസഭ, പഞ്ചായത്തുതല പരിശീലന പരിപാടികൾ നടക്കുന്നു. അടുത്ത വർഷം സർവേയും ക്രോഡീകരണവും അച്ചടിയുമാണ് ലക്ഷ്യമിടുന്നത്.
കണ്ണൂർ ഫൈറ്റ്‌സ് ക്യാൻസർ പദ്ധതിയിൽ അടുത്ത വർഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ക്യാൻസർ നിർണയിക്കപ്പെട്ടവരുടെ തുടർ പരിശോധനകൾക്കും മരുന്നിനും ഭക്ഷണത്തിനുമായി തുക വകയിരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കും പദ്ധതി തയ്യാറാക്കാൻ ആരോഗ്യവകുപ്പിനും നിർദേശം നൽകി.
ജില്ലാ പഞ്ചായത്തിന്റെ അടുത്ത വർഷത്തെ സംയുക്ത പദ്ധതികളുടെ കരട് യോഗത്തിൽ അവതരിപ്പിച്ചു. ബ്ലോക്ക്തല അവലോകന യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്തു. പദ്ധതി നിർവഹണം വേഗത്തിലാക്കാനുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി.

Related posts

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor

മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

Aswathi Kottiyoor
WordPress Image Lightbox