23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു*
Uncategorized

സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു*


കേളകം : പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ നേർസാക്ഷ്യവുമായി ‘തിളക്കം 2023’ എന്ന പേരില്‍ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു. 5 കേന്ദ്രങ്ങളിലായി നടന്ന പ്രാദേശിക മികവുത്സവ പരിപാടികളുടെ സമാപനം കണിച്ചാർ പുതിയത് തമീമിന്റെ വീട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ചെട്ടിയാംപറമ്പിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷും ചുങ്കക്കുന്നിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകവും ചെങ്ങോത്ത് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യനും ചാണപ്പാറയില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീതയും പ്രാദേശിക മികവുത്സവപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പരിപാടികളിൽ സന്നിഹിതരായിരുന്നു.
ഉദ്ഘാടനപരിപാടികളിൽ കലാകായിക വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കുകയുണ്ടായി. കഴിഞ്ഞ അവധിക്കാലത്ത് ആരംഭിച്ച കവാത്ത് ഫോർമേഷൻ ക്യാമ്പ് മുതൽ സ്കൂൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളുടെ ഡിജിറ്റല്‍ പ്രസന്റേഷന്‍, ഗണിതവും ജീവിതവും ആവിഷ്കാരം, ശാസ്ത്ര പരീക്ഷണങ്ങൾ, ഇംഗ്ലീഷ് ഡ്രാമ, മറ്റ് കലാപരിപാടികൾ എന്നിവ മികവുത്സവത്തിന്റെ ഭാഗമായി അരങ്ങേറി. അധ്യാപകർ, പിടിഎ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓരോ പ്രാദേശിക മികവുത്സവ പരിപാടിയിലും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

Related posts

മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, കശുമാവ് പിഴുതുവീണ് കൂര നിലംപൊത്തി; എന്തുചെയ്യുമെന്നറിയാതെ പ്രദീപും കുടുംബവും

Aswathi Kottiyoor

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; മമ്മൂട്ടി

Aswathi Kottiyoor

മലയാളികളുടെ ഐക്യത്തിന്റെ കരുത്തില്‍ നാട്ടിലെത്തുന്ന റഹീമിന് യൂസഫലിയുടെ വക ഇരട്ടിമധുരം; റഹീമിന് വീട്‌നല്‍കുമെന്ന് എം എ യൂസഫലി

Aswathi Kottiyoor
WordPress Image Lightbox