24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി
Uncategorized

അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി


മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന 66-ാമത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി.

വിരലടയാള പരിശോധന, ക്രൈം സീൻ വീഡിയോഗ്രാഫി എന്നിവയിൽ സ്വർണവും ഫോറൻസിക് സയൻസ് എഴുത്തുപരീക്ഷയിൽ സിൽവർ മെഡലും നേടി.

വിരലടയാള പരിശോധനയിൽ കേരളാ പോലീസിനായി സ്വർണം നേടിയത് പാലക്കാട് ക്രൈംബ്രാഞ്ച് എസ് ഐ ആയ മനോജ് കെ ഗോപിയും, ക്രൈം സീൻ വിഡിയോഗ്രാഫിയിൽ തിരുവനന്തപുരം റൂറൽ ഫോട്ടോഗ്രാഫർ ശഎസ് മധു എന്നീ ഉദ്യോഗസ്ഥരാണ്. എറണാകുളം പിറവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഇന്ദ്രരാജ് ഫോറൻസിക് സയൻസ് എഴുത്തുപരീക്ഷയിൽ സിൽവർ മെഡൽ നേടി. ടീം ഇവന്റിൽ ആന്റി സബോട്ടേജ് ചെക്കിൽ കേരളാ ടീം മൂന്നാമതായി ഫിനിഷ് ചെയ്തു.

Related posts

കെട്ടിട ഫീസ് നികുതി.. വർധനവ് പിൻവലിക്കണം സാദിഖ് ഉളിയിൽ

Aswathi Kottiyoor

മുല്ലപ്പെരിയാർ : കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox