20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഓടന്തോട് പാലം നിർമ്മാണം പൂർത്തിയായി; അനുബന്ധ റോഡ് പാതിവഴിയിൽ –
Kerala

ഓടന്തോട് പാലം നിർമ്മാണം പൂർത്തിയായി; അനുബന്ധ റോഡ് പാതിവഴിയിൽ –

നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ഒടന്തോട് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഓടന്തോടിനൊപ്പം നിർമ്മാണം തുടങ്ങിയ മമ്പറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരു വർഷത്തിലധികമായി. വളരെ മന്ദഗതിയിലാണ് റോഡ് പ്രവൃത്തി. ഉദ്യോഗസ്ഥരോടും ഭരണ നേതൃത്വത്തോടും പറഞ്ഞുമടുത്ത നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്നാണ് അധികൃതഭാഷ്യം.

2019 ജനുവരി 8ന് ഉദ്ഘാടനം ചെയ്ത് ഫെബ്രുവരി 14ന് ആരംഭിച്ചതാണ് ഓടന്തോട് പാലം നിർമ്മാണം. നിർമാണത്തിന്റെ സിംഹഭാഗവും കഴിഞ്ഞ കാലവർഷത്തിന് മുൻപേ പൂർത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ പ്രവൃത്തി പുരോഗമിക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കുന്നത്.

ഓടന്തോട് പാലമെന്നത് ആറളം ഫാം രൂപീകരണത്തിന് മുൻപേതന്നെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു. അക്കാലത്ത് പുഴയിൽ വെള്ളം കുറയുന്ന സമയത്ത് മാത്രം ഉപയോഗിക്കാവുന്ന താത്കാലിക യാത്രാ സംവിധാനങ്ങളാണുണ്ടായിരുന്നത്.
1979ൽ ഒരു തൂക്കുപാലം നിർമ്മിച്ചെങ്കിലും 2005 ലെ മലവെള്ളപ്പാച്ചിലിൽ പാലം തകർന്നു. തുടർന്ന് ഉയരത്തിൽ നിർമിച്ച തൂക്കുപാലം 2007ലെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

2009 ലാണ് ഓടംതോട് ആറളം ഫാം പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുണ്ടാക്കി ഇവിടെ കലുങ്ക് നിർമിച്ചത്. ഇതോടെ മഴക്കാലമല്ലാത്ത സമയങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി.

നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പണി പൂർത്തീകരിക്കുമെന്ന ഉറപ്പിൽ കലുങ്ക് തകർത്താണ് പാലം പണി തുടങ്ങിയത്. ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ, ആറളം ഫാം സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിയാളുകൾ യാത്ര ചെയ്യുന്ന വഴിയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനും അഗ്നി രക്ഷാ സേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിൽ എത്തിച്ചേരാനുമുള്ള എളുപ്പവഴികൂടിയാണിത്.

പാലം പണി അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ചുള്ള സമരപരിപാടികൾക്കും ഓടന്തോട് വേദിയായി. തുടർന്ന് പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മാർച്ച് 31-നുള്ളിൽ പണി പൂർത്തീകരിച്ച് പാലം തുറന്നുകൊടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.

കലുങ്ക് തകർത്ത് പാലം

2009 ലാണ് ഓടംതോട് ആറളം ഫാം പ്രദേശവാസികളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുണ്ടാക്കി ഇവിടെ കലുങ്ക് നിർമ്മിച്ചത്. ഇതോടെ മഴക്കാലമല്ലാത്ത സമയങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി.

നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പണി പൂർത്തീകരിക്കുമെന്ന ഉറപ്പിൽ കലുങ്ക് തകർത്താണ് പാലം പണി തുടങ്ങിയത്.

Related posts

റിട്ടേൺ കുടിശ്ശിക: ആഗസ്റ്റ് 15 മുതൽ ഇ-വേ ബിൽ തടസ്സപ്പെടും

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Aswathi Kottiyoor

എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കും’;വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി.

Aswathi Kottiyoor
WordPress Image Lightbox