24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അഞ്ച്‌ വർഷംകൊണ്ട്‌ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
Kerala

അഞ്ച്‌ വർഷംകൊണ്ട്‌ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റിൻ .ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ജെൻറോബോട്ടിക്സ് സിഇഒ എം കെ വിമൽ ഗോവിന്ദ്, കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ടി എസ് സുധീർ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ, നഗരസഭാ വൈസ് ചെയ്ർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, കേരള വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ ഇ എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

*വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*

Aswathi Kottiyoor

എംബിഎ ഓൺലൈൻ ഇന്റർവ്യൂ

Aswathi Kottiyoor

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox