20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ം
Iritty

ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ം

ഇ​രി​ട്ടി: കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച​തോ​ടെ ആ​റ​ളം ഫാ​മി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ ഭീ​തി​യി​ൽ. ക​ശു​വ​ണ്ടി ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യാ​ണ് ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും ആ​ന​ക​ൾ അ​ട​ങ്ങി​യ പ​ല സം​ഘ​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്.

ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ൽ ഇ​നി​യും പ​കു​തി മാ​ത്ര​മാ​ണ് വെ​ട്ടി​ത്തെ​ളി​ച്ച​ത്. ക​ശു​വ​ണ്ടി ഉ​ത്പാ​ദ​നം തു​ട​ങ്ങി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​ട്ടാ​ന​ക​ൾ കാ​ര​ണം കാ​ടു​തെ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​ത് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഫാ​മി​നു​ണ്ടാ​ക്കു​ന്ന​ത്. ചൂ​ട് കൂ​ടി​യ​തോ​ടെ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും തേ​ടി ഫാ​മി​നു​ള്ളി​ൽ ചു​റ്റി​ന​ട​ക്കു​ക​യാ​ണ് ആ​ന​ക്കൂ​ട്ടം.

ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​മാ​യി എ​ത്തി​യ ആ​ന​ക്കൂ​ട്ടം മേ​ഖ​ല​യി​ലെ നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ശു​മാ​വും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ക​ളെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും ഓ​ടി​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല.ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യി​ലെ കാ​ടുമൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു നേ​ര​ത്തെ ഇ​വ താ​വ​ള​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച​തോ​ടെ​യാ​ണ് ആ​ന​ക​ൾ ഫാ​മി​ലെ കാ​ർ​ഷി​ക​മേ​ഖ​ല താ​വ​ള​മാ​ക്കി​യ​ത്. ഇ​വ അ​ക്ര​മ​കാ​രി​ക​ളാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഫാ​മി​ൽ കൃ​ഷി​യാ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച കു​ള​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​യു​ള്ള​തി​നാ​ൽ ആ​ന​ക്കൂ​ട്ടം ഇ​തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ചു​മാ​സ​മാ​യി ശ​ന്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. ക​ശു​വ​ണ്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തീ​ക്ഷ​. ആ​ന​ശ​ല്യം കാ​ര​ണം ക​ശു​വ​ണ്ടി ശേഖരിക്കാൻ കഴി യാത്തത് പ്രയാസമുണ്ടാക്കും.

Related posts

കാട്ടാന ഭീഷണിയിൽ ആറളം ഫാം കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ രാത്രി യാത്ര നിലച്ചു – സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയും ഒഴിവാക്കി

Aswathi Kottiyoor

നരയംപാറയിൽ ഇരിട്ടി നഗരസഭയുടെ സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor

അയ്യൻകുന്നിൽ സെക്രട്ടറിയുടെ ചുമതല പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ;രാഷ്ടീയ കളിയെന്ന് പഞ്ചായത്ത് ഭരണ സമിതി

Aswathi Kottiyoor
WordPress Image Lightbox