24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,550 കടന്നു.*
Uncategorized

സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,550 കടന്നു.*


മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,550 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 59,884ലിലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകരുടെ വില്പന, അദാനി ഓഹരികളിലെ തുടരുന്ന തകര്‍ച്ച, ദുര്‍ബലമായ ആഗോള സാഹചര്യങ്ങള്‍ എന്നിവയെ അതിജീവിച്ചാണ് വിപണിയുടെ നീക്കം. മുന്നേറ്റത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും തുടര്‍ച്ചയായ ദിവസത്തെ നഷ്ടത്തില്‍നിന്നുള്ള ഉയര്‍ത്തെഴുന്നേല്പായി ഇതിനെ കാണാം.

ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐടിസി, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി മീഡിയ, എനര്‍ജി സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Related posts

കര്‍ഷക ആത്മഹത്യ; ‘കള്ള പ്രചാരണം പൊളിഞ്ഞു’, സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor

കോഴിക്കോട് കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ ആരുടേയും അനുവാദം ആവശ്യമില്ല’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്ത കുറിച്ച് ചാണ്ടി ഉമ്മൻ

Aswathi Kottiyoor
WordPress Image Lightbox