22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വനിതാ സംവിധായകരുടെ സിനിമ പദ്ധതിയിലെ രണ്ടാം ചിത്രം ‘ഡിവോഴ്‌സ്’ ഇന്ന് (24 ഫെബ്രുവരി) തിയേറ്ററുകളിൽ
Kerala

വനിതാ സംവിധായകരുടെ സിനിമ പദ്ധതിയിലെ രണ്ടാം ചിത്രം ‘ഡിവോഴ്‌സ്’ ഇന്ന് (24 ഫെബ്രുവരി) തിയേറ്ററുകളിൽ

കേരള സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമായ ‘ഡിവോഴ്‌സ്’ ഇന്ന് തീയറ്ററുകളിൽ എത്തുന്നു.

ആറ് സ്ത്രീകളുടെ ജീവതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. ഡിവോഴ്‌സിൽ കൂടി കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇവർ തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നീതിന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകൾ വച്ച് ഓരോരുത്തരുടെയും ജീവിതം പുനർ നിർണയിക്കുന്നു.

സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ.പി.എ.സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വിനോദ് ഇലമ്പള്ളിയാണ് ഛായാഗ്രഹണം. ഗാനങ്ങൾ സ്മിത അമ്പു, സംഗീതം സച്ചിൻ ബാബു, ആർട് നിതീഷ് ചന്ദ്ര ആചാര്യ, ലൈൻ പ്രൊഡ്യൂസർ അരോമ മോഹൻ, എഡിറ്റർ ഡേവിസ് മാന്വൽ, സൗണ്ട് ഡിസൈൻ സ്മിജിത്, സതീഷ് ബാബു, ഷൈൻ പി ജോൺ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിശാഖ് ഗിൽബെർട്ട്, കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, സബ്‌ടൈറ്റിൽ വിവേക് രഞ്ജിത്ത്, പരസ്യകല ലൈനോജ് റെഡ് ഡിസൈൻ, യെല്ലോ ടൂത്ത്‌സ്. പി.ആർ.ഒ റോജിൻ കെ. റോയ്.

2019 ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്രം നിർമ്മിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചത്. കെ.എസ്.എഫ്.ഡി.സി-യ്ക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. 60 ഓളം തിരക്കഥകളിൽ നിന്നാണ് നിഷിദ്ധോ, ഡിവോഴ്‌സ് എന്നീ രണ്ട് ചിത്രങ്ങൾ നിർമ്മാണത്തിനായി തെരഞ്ഞെടുത്തത്. 1.5 കോടി രൂപ മുതൽമുടക്കിയാണ് കെ.എസ്.എഫ്.ഡി.സി ഓരോ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.

Related posts

മൂന്നാം തരംഗം മുന്നിൽക്കണ്ട് കോവിഡ് ചികിത്സയ്ക്കു പുതിയ മാർഗനിർദേശങ്ങൾ.

Aswathi Kottiyoor

സപ്ലൈകോ വില്പനശാലകൾ 26 ന് പ്രവർത്തിക്കും

Aswathi Kottiyoor

*ആരോഗ്യമേഖലയില്‍ രാജ്യത്ത് അസമത്വം ഉയരുന്നു: ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
WordPress Image Lightbox