29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സയീദ് അക്തര്‍ മിര്‍സ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍.*
Kerala

സയീദ് അക്തര്‍ മിര്‍സ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍.*

തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനേത്തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ സര്‍ക്കാര്‍ നിയമിച്ചത്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ് മിര്‍സ. നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മിര്‍സ 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനുമായിരുന്നു.

മിര്‍സയേപ്പോലൊരു ചലച്ചിത്രപ്രതിഭയുടെ സാന്നിധ്യം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അത് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ കരുതുന്നതായും മന്ത്രി പറഞ്ഞു.

Related posts

പ്ലാസ്റ്റിക് കടൽ; സമുദ്ര മാലിന്യങ്ങളിൽ 85% പ്ലാസ്റ്റിക്

Aswathi Kottiyoor

പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍; ബാ​റു​ക​ളും ബെ​വ്കോ​യും തു​റ​ക്കു​ന്നു; ഇ​ള​വു​ക​ൾ ഇ​ങ്ങ​നെ

Aswathi Kottiyoor

96 അ​ത്യാ​ധു​നി​ക ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ര്‍ത്ത​ന​സ​ജ്ജം

Aswathi Kottiyoor
WordPress Image Lightbox