26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പു​തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് എ​ഡി​ജി​പി​മാ​ർ
Kerala

പു​തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് എ​ഡി​ജി​പി​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ക​​​ണ്ടെ​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ച് എ​​​ഡി​​​ജി​​​പി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി.

ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി ഡോ. ​​​ഷേ​​​ക് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബ്, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി കെ.​​​പ​​​ത്മ​​​കു​​​മാ​​​ർ, സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി ടി.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ, ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​എം​​​ഡി യോ​​​ഗേ​​​ഷ് ഗു​​​പ്ത, സ​​​പ്ലൈ​​​കോ എം​​​ഡി സ​​​ഞ്ജീ​​​വ്കു​​​മാ​​​ർ പ​​​ട്ജോ​​​ഷി എ​​​ന്നി​​​വ​​​രാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ.

ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലു​​​ള്ള മൂ​​​ന്നു മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ വി​​​സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ഇ​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

കേ​​​ന്ദ്ര ഇ​​​ന്‍റ​​​ലി​​​ജൻസ് ബ്യൂ​​​റോ (ഐ​​​ബി) ഡ​​​യ​​​റ​​​ക്ട​​​ർ ഹ​​​രി​​​നാ​​​ഥ് മി​​​ശ്ര, ഐ​​​ബി എ​​​ഡി​​​ജി​​​പി ര​​​വ​​​ത ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, സി​​​ആ​​​ർ​​​പി​​​എ​​​ഫ് സ്പെ​​​ഷ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ധി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം. കേ​​​ര​​​ള​​​ത്തി​​​നുപു​​​റ​​​ത്തു​​​ള്ള മ​​​റ്റൊ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു താ​​​ൽ​​​പ​​​ര്യ​​​മെ​​​ന്ന സൂ​​​ച​​​ന​​​യു​​​മു​​​ണ്ട്.

ഇ​​​പ്പോ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് മൂ​​​ന്നം​​​ഗ​​​ങ്ങ​​​ളു​​​ടെ പാ​​​ന​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​മാ​​​റും. ഇ​​​തി​​​ൽനി​​​ന്നു വേ​​​ണം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട​​​ത്.

Related posts

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴയിൽ കുറവുണ്ടാകും.

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു

Aswathi Kottiyoor

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox