24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്
Kerala

ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്

ഇന്ത്യ ജി-20 അധ്യക്ഷ പദവി വഹിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ പരിപാടികളിലും റിപ്പോർട്ടുകളിലും ജി-20യുടെ ലോഗോയും തീമും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉത്തരവിട്ടു.

സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടുകൾ, പഠന റിപ്പോർട്ടുകൾ, മാസികകൾ, സർക്കാർ വെബ്‌സൈറ്റുകൾ, ഫയൽ കവറുകൾ, ഡയറികൾ, കലണ്ടറുകൾ, വിസിറ്റിംഗ് കാർഡ്, സംഘടിപ്പിക്കുന്ന പരിപാടികൾ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ, ഡിജിറ്റൽ മീഡിയ, ഔട്ട്‌ഡോർ പബ്ലിസിറ്റി, ഹോഡിംഗ്‌സ്, ഡിജിറ്റൽ സ്‌ക്രീൻ,പബ്ലിസിറ്റി പ്രമോഷണൽ കാര്യങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലെല്ലാം ലോഗോയും ടീമും ആലേഖനം ചെയ്യണമെന്നാണ് ഉത്തരവ്.

Related posts

മദ്യശാലകൾ കൂട്ടണമെന്നു പറഞ്ഞിട്ടില്ല: വിശദീകരണവുമായി ഹൈക്കോടതി.

Aswathi Kottiyoor

പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു.

3 മണിക്കൂർ; എയർ ഇന്ത്യയെ ഏറ്റെടുത്ത തുക തിരിച്ചുപിടിച്ച് ടാറ്റ; നിക്ഷേപകരും ‘സമ്പന്നർ’.

Aswathi Kottiyoor
WordPress Image Lightbox