24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം
Uncategorized

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോളും മധുവിന്റെ ഓര്‍മ്മയിലാണ് കുടുംബം.

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മധുവിനെ തല്ലി കൊന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം. വിചാരണ തുടങ്ങാന്‍ തന്നെ വര്‍ഷങ്ങളെടുത്ത കേസില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു.മധു മരിച്ചതിന്റെ അഞ്ചാം വര്‍ഷത്തില്‍ കേസില്‍ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്.അവസാന ഘട്ടത്തിലെ വൈകിയ വേളയിലും കോടതിയില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് മധുവിന്റെ കുടുംബം. കേസില്‍ അടുത്ത മാസം വിധി പ്രസ്താവം ഉണ്ടാകാനാണ് സാധ്യത.

Related posts

സംസ്ഥാനത്ത് ഏപ്രില്‍ ഏഴുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Aswathi Kottiyoor

സുഹൃത്തിനെ വിശ്വസിച്ച് മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വർണം കൊടുത്തയച്ചു, പ്രവാസിയെ പറ്റിച്ചു

Aswathi Kottiyoor

കുവൈത്ത് ദുരന്തം; മരിച്ച ബിനോയ് തോമസിന്‍റെ കുടുംബത്തിന് “ലൈഫിൽ വീട്”, തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ

Aswathi Kottiyoor
WordPress Image Lightbox