24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • “ആരാമം ആരോഗ്യം” പദ്ധതിയുടെ ഭാഗമായി വാണീവിലാസം എൽ. പി.സ്കൂളിൽ ഔഷധസസ്യ ഉദ്യാനം
Iritty

“ആരാമം ആരോഗ്യം” പദ്ധതിയുടെ ഭാഗമായി വാണീവിലാസം എൽ. പി.സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത്,ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ തില്ലങ്കേരി വാണീവിലാസം എൽ . പി. സ്കൂളിൽ ഔഷധസസ്യ ഉദ്യാനം തയ്യാറാക്കി .ആരാമം ആരോഗ്യം” എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വീടുകളിലും ഓഫീസുകളിലും ഔഷധത്തോട്ടം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഔഷധസസ്യങ്ങൾ ഒരുക്കിയത്.പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീമതി ഔഷധ സസ്യങ്ങൾ പ്രധാന അധ്യാപകനായ പി.വി.അനൂപിന് കൈമാറി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം പി.ഡി. മനീഷ അധ്യക്ഷത വഹിച്ചു ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ പദ്ധതി വിശദീകരിച്ചു.ഡോ. സനില. കെ. വി, സോന, കെ.എ. ഷെല്ലി എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജൈവ കർഷകനായ ശ്രീ. ഷിംജിത്തിന്റെ ജൈവകം തില്ലങ്കേരി എന്ന നഴ്സറി യിൽ നിന്നാണ് തൈകൾ ലഭ്യമാക്കിയത്.

Related posts

പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി.

Aswathi Kottiyoor

ആറളം ഫാമിൽ 22 കോടിയുടെ ആനമതിൽ നിർമ്മിക്കും

Aswathi Kottiyoor

വള്ളിത്തോട് ഒരുമ റസ്‌ക്യൂ ടീം നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കമിട്ടു

Aswathi Kottiyoor
WordPress Image Lightbox