24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്ര​ഷ​റി നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു
Kerala

ട്ര​ഷ​റി നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്നു

സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ മാ​​​ത്രം സമയം അ​​​വ​​​ശേ​​​ഷി​​​ക്കേ ക​​​ർ​​​ശ​​​ന ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ധ​​​ന​​​വ​​​കു​​​പ്പ്. 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ബി​​​ല്ലു മാ​​​റാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ത്ത് ധ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി.

നി​​​ല​​​വി​​​ൽ 25 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പാ​​​സാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​പ​​​രി​​​ധി​​​യാ​​​ണ് 10 ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ച്ച​​​ത്. ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത്.

വ​​​കു​​​പ്പി​​​ന്‍റെ വി​​​ല​​​ക്കു മ​​​റി​​​ക​​​ട​​​ന്നാ​​​ൽ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ 21,000 കോ​​​ടി രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക്.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക​​​ട​​​മെ​​​ടു​​​പ്പി​​​ന്‍റെ പ​​​രി​​​ധി ഏ​​​റെ​​​ക്കു​​​റെ അ​​​വ​​​സാ​​​നി​​​ച്ചു. ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന തു​​​ക അ​​​ടു​​​ത്ത മാ​​​സം ല​​​ഭി​​​ച്ചേ​​​ക്കും. കെ​​എ​​സ്ഇ​​​ബി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​നു​​​വ​​​ദി​​​ച്ച 4,050 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യും ല​​​ഭി​​​ച്ചേ​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും മ​​​റ്റും വാ​​​യ്പ എ​​​ടു​​​ത്ത് വ​​​ർ​​​ഷാ​​​വ​​​സാ​​​ന ചെ​​​ല​​​വു​​​ക​​​ൾ നേ​​​രി​​​ടാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

Related posts

സുസജ്ജം; സദാ സേവന സന്നദ്ധം എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS )

Aswathi Kottiyoor

നാ​​​ളെ റ​​​ദ്ദാ​​​കു​​​ന്ന​​​ത് പി​​​എ​​​സ്‌​​​സി​​​യു​​​ടെ 493 റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ൾ

Aswathi Kottiyoor

വ്യാജ വാർത്തകൾ കേന്ദ്രസർക്കാറിന് ഒറ്റക്ക് നിശ്ചയിക്കാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ്

Aswathi Kottiyoor
WordPress Image Lightbox