26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശമ്പളമില്ല, ബസുമില്ല; കെഎസ്ആർടിസിയിൽ ‘നോൺ സ്റ്റോപ്’ പ്രതിസന്ധി പൊളിക്കുന്ന ബസുകൾക്കു പകരം വാങ്ങാൻ വേണ്ടത് 640 കോടി
Kerala

ശമ്പളമില്ല, ബസുമില്ല; കെഎസ്ആർടിസിയിൽ ‘നോൺ സ്റ്റോപ്’ പ്രതിസന്ധി പൊളിക്കുന്ന ബസുകൾക്കു പകരം വാങ്ങാൻ വേണ്ടത് 640 കോടി

തിരുവനന്തപുരം ∙ ശമ്പളത്തിനു പിന്നാലെ ബസ് ഇല്ലാത്തതും കെഎസ്ആർടിസിക്ക് പ്രതിസന്ധിയാകുന്നു. കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ 1622 ബസുകൾ ഉടൻ പൊളിക്കുമെന്നു ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. പകരം ബസ് വാങ്ങണമെങ്കിൽ 640 കോടി രൂപ വേണമെന്നു ധനവകുപ്പിനെ ഗതാഗതവകുപ്പ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ധനവകുപ്പ് ഈ ആവശ്യം കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല. 

നിലവിൽ 900 ബസുകൾ കട്ടപ്പുറത്തുണ്ട്. പൊളിക്കാൻ തീരുമാനിച്ച 1622 ബസുകളിൽ 1000 എണ്ണവും ഓർഡിനറി സർവീസുകളാണ്. ഏപ്രിലിൽ ഇവ പൊളിക്കാനായി മാറ്റുമ്പോൾ സർവീസ് പ്രതിസന്ധിയിലാകും. ആകെ 4000–4200 സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. ഇതിൽ ദീർഘദൂര സർവീസുകൾക്കുള്ള 700 ബസുകൾ കാലപരിധി കഴിഞ്ഞവയാണ്. 

കഴിഞ്ഞ 2 ബജറ്റുകളിലും കിഫ്ബിയുടെ സഹായത്തോടെ വാങ്ങുമെന്നു പ്രഖ്യാപിച്ച ബസുകളുടെ കാര്യവും പ്രതിസന്ധിയിലാണ്. ആദ്യവർഷം 389 കോടിയും രണ്ടാം വർഷം 455 കോടിയുമാണു പ്രഖ്യാപിച്ചത്. ആദ്യ വായ്പ 400 ഡീസൽ ബസുകൾ എൽഎൻജിയിലേക്കും 1500 ബസുകൾ സിഎൻജിയിലേക്കും മാറ്റാനും 50 ഇലക്ട്രിക് ബസുകൾ വാങ്ങാനുമായിരുന്നു. രണ്ടാമത് 455 കോടി പ്രഖ്യാപിച്ചത് 284 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനും 700 ബസുകൾ സിഎൻജിയിലേക്കു മാറ്റാനും. ഇതിനിടയിൽ ദീർഘദൂര ഓട്ടത്തിന് പുതിയ ബസുകൾ ആവശ്യം വന്നതോടെ പദ്ധതികളിൽ ചെറിയ മാറ്റം വരുത്തി. 200 കോടി രൂപ ചെലവിൽ ഡീസൽ ബസുകൾ വാങ്ങാമെന്ന നിർദേശം വന്നു. ഇതൊന്നും നടപ്പായില്ല. 

കിഫ്ബി പണം നൽകിയാൽ 2 വർഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങണം. 4% പലിശ ചേർത്ത് 2 വായ്പയ്ക്കും കൂടി മാസം 7 കോടി രൂപ 13 വർഷം തിരിച്ചടയ്ക്കണം. നേരത്തെ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് എടുത്ത 3000 കോടി വായ്പയുടെ തിരിച്ചടവ് മാസം 31 കോടിയാണ്. 

Related posts

മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു; കൊച്ചിയില്‍ മൂന്ന് യുവാക്കളും സ്ത്രീയും അറസ്റ്റില്‍

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor

മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox