ഇരിട്ടി: മലയോര മേഖലയിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം വർദ്ധിച്ചിരിക്കുകയാണ് ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്. സമ്മേളനം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഷാജി മാവില പതാക ഉയർത്തി ബാബു ഇടച്ചേരി രക്തസാക്ഷി പ്രമേയവും ഷിൻ്റോ കെ സി അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയ സെക്രട്ടറി പി എ ലെനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി സൂരജ് വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സുരേഷ് സംസാരിച്ചു ഭാരവാഹികളായി ഷാജി മാവില (പ്രസിഡണ്ട്), ബാബു ഇ .എ ,സീമ കെ (വൈസ് പ്രസിഡണ്ടുമാർ) പി എ ലെനീഷ് (സെക്രട്ടറി), ഷിൻ്റോ കെ.സി, പ്രിയരഞ്ജൻ ഇ (ജോ. സെക്രട്ടറിമാർ) സൂരജ് വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു