27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം.*
Uncategorized

ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം.*


കൊച്ചി> ഹൈക്കോടതി ഉത്തരവുകള്‍ ഇനി മുതല്‍ മലയാളത്തിലും ലഭിക്കും. കേരള ഹൈക്കോടതിയുടെ 2 ഉത്തരവുകള്‍ ഇതിനകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുകളാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവുകള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത്.

നവംബറില്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായി ഡി വൈ ചന്ദ്രചൂഡ് അധികാരമേറ്റതിന് ശേഷമാണ് പ്രാദേശിക ഭാഷകളില്‍ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വിധികള്‍ പ്രസിദ്ധീകരിക്കുന്നതിന് താത്പര്യം ഉയര്‍ന്നത്. തുടര്‍ന്ന് സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) അറിയിക്കുകയായിരുന്നു.

അതിന്റെ ആദ്യ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ സുപ്രീംകോടതിയുടെ 1,091 വിധികൾ ഒഡിയ, ഗാരോ തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ പുറത്ത് വിട്ടിരുന്നു. സുപ്രീംകോടതി വിധികള്‍ ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ജസ്റ്റിസ് എ എസ് ഓക്കയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് (കര്‍ണാടക ഹൈക്കോടതി, ശര്‍മിസ്ത (നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍), മിതേഷ് കപ്ര (ഐഐടി ഡല്‍ഹി), വിവേക് രാഘവന്‍ (ഏക് സ്റ്റെപ്പ് ഫൗണ്ടേഷന്‍), സുപ്രിയ ശങ്കരന്‍ (ആഗമി) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Related posts

വന്യജീവി ബോർഡ് യോഗം ചേർന്നു

Aswathi Kottiyoor

ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു .ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

Aswathi Kottiyoor

ബജറ്റില്‍ മട്ടന്നൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന

Aswathi Kottiyoor
WordPress Image Lightbox