21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തൊഴിലുറപ്പ് മുതൽ വീട് പദ്ധതിയിൽ വരെ മികവ് ഉണ്ടെങ്കിൽ കലക്ടർക്ക് അവാർഡ്.
Kerala

തൊഴിലുറപ്പ് മുതൽ വീട് പദ്ധതിയിൽ വരെ മികവ് ഉണ്ടെങ്കിൽ കലക്ടർക്ക് അവാർഡ്.

മികച്ച കലക്ടർക്ക് ഉള്ള സർക്കാർ അവാർഡ് ലഭിക്കണമെങ്കിൽ ഇനി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ എന്ന ചുമതലയിലും കേന്ദ്ര – സംസ്ഥാന പദ്ധതികൾ സംയോജിപ്പിച്ചു നടപ്പാക്കുന്നതിലും മികവ് കാണിക്കണം. തൊഴിലുറപ്പ് പദ്ധതി വഴി നടത്തിയ നൂതനമായ ജോലി, പദ്ധതി വിലയിരുത്താനുള്ള പരിശോധനകളുടെ എണ്ണം എന്നിവയാണു പ്രധാനമായും പരിശോധിക്കുക.
ഇത് ഉൾപ്പെടെ അവാർഡിന്റെ മാനദണ്ഡങ്ങൾ പുതുക്കി ഉന്നതതല സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ നിർമിച്ചു നൽകി എന്നതു മാനദണ്ഡത്തിൽ പുതുതായി ഉൾപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു, പ്രതിരോധ പ്രവർത്തനങ്ങളും പുനരധിവാസ നടപടികളും എന്നിവയും വിലയിരുത്തും. സാമൂഹികനീതി ഉൾപ്പെടെ വിവിധ വകുപ്പുകൾക്കു കീഴിലുള്ള കുട്ടികളുടെ അഭയകേന്ദ്രങ്ങൾ, നിർഭയ കേന്ദ്രങ്ങൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളും ഇവിടങ്ങളിൽ നിശ്ചിത കാലയളവിൽ നടത്തിയ പരിശോധനകളും അവാർഡിനു പരിഗണിക്കും. പട്ടികജാതി– വർഗ മേഖലകളിലെ വിവിധ പദ്ധതികളുടെ ഫണ്ട് ചെലവിടലും പുരോഗതിയും ഗോത്ര, മത്സ്യ മേഖലകളിൽ നടത്തിയ നൂതനമായ പദ്ധതികളും കൂടുതൽ മാർക്ക് നേടിക്കൊടുക്കും. ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതാണ് മറ്റൊരു മികവ്. ആകെ 20 മാനദണ്ഡങ്ങൾ ഉള്ളതിൽ 7 എണ്ണമാണു പരിഷ്കരിച്ചത്. ഓരോ മാനദണ്ഡത്തിനും 95% മാർക്ക് ലഭിച്ചാൽ എ, 90% ആയാൽ ബി, 85% എങ്കിൽ സി എന്നിങ്ങനെ ഗ്രേഡ് നൽകിയാണ് ഏറ്റവും മികച്ച കലക്ടറെ തിരഞ്ഞെടുക്കുക. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും റവന്യു, തദ്ദേശ വകുപ്പുകളിലെ അഡീഷനൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളുമായ സമിതിയാണ് ശുപാർശ സമർപ്പിച്ചത്.

Related posts

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണം; സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

‘കനിവി’ൽ വിരിയുന്നത് സാന്ത്വനത്തിന്റെ പുതു പ്രതീക്ഷകൾ

Aswathi Kottiyoor

പേ​രാ​വൂ​രി​ൽ 12 ഇ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഗാ കോ​ച്ചിം​ഗ് ക്യാ​മ്പ്

Aswathi Kottiyoor
WordPress Image Lightbox