27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സ്കൂളിലും നാട്ടുകാർക്കും ഭീഷണിയായ തേനീച്ച കൂട്ടങ്ങളെ നീക്കം ചെയ്തു
Uncategorized

അടയ്ക്കാത്തോട് സ്കൂളിലും നാട്ടുകാർക്കും ഭീഷണിയായ തേനീച്ച കൂട്ടങ്ങളെ നീക്കം ചെയ്തു

അടയ്ക്കാത്തോട് സ്കൂളിലും നാട്ടുകാർക്കും ഭീഷണിയായ തേനീച്ച കൂട്ടങ്ങളെ നീക്കം ചെയ്തു കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ നേതൃത്വത്തിലാണ് കൊട്ടിയൂരിൽ നിന്ന് എത്തിയ വിദഗ്ധസംഘം തേനീച്ചകളെ പുക ച്ചതിനുശേഷം തേൻ എടുത്ത് നീക്കം ചെയ്തത്. ഞായറാഴ്ച രാത്രി 7 മണിയോടെ തേനീച്ചകളെ നീക്കം ചെയ്യാൻ ആരംഭിച്ചു എങ്കിലും തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത് നിലവിൽ മരത്തിൽ തേനീച്ച ഉണ്ടെങ്കിലും തേൻ എടുത്തതോടെ തേനീച്ചകൾ പോയി തുടങ്ങിയിട്ടുണ്ട് തേനീച്ചകൾ പൂർണമായും മരത്തിൽ നിന്ന് പോയതിനുശേഷം മരം മുറിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ് അറിയിച്ചു. സമീപത്തെ വീടുകൾക്കും സ്കൂളിനും ഭീഷണിയായതോടെയാണ് പഞ്ചായത്ത് വിദഗ്ധ സംഘത്തെ സമീപിച്ചത്.

Related posts

കര്‍ഷകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആലപ്പുഴയില്‍

Aswathi Kottiyoor

പ്രധാനാധ്യാപകരുടെ കലഹം സ്കൂളിൽ ആഭ്യന്തര യുദ്ധമായി; അപമര്യാദയായി പെരുമാറിയെന്ന് അധ്യാപികമാരുടെ പരാതി പോലീസിന്

Aswathi Kottiyoor

സ്ത്രീകൾ ആഭരണം വരെ വിറ്റ് പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox