25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു
Kerala

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുൻ-പിൻ നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും നിറവും സംബന്ധിച്ചമുള്ള മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിൽ മാറ്റം വരുത്തുവാൻ ആർക്കും അവകാശമില്ല. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്‌സ് ചെയ്യാനും പാടില്ല. ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

Related posts

കാലവർഷം: കേ​രളത്തിൽ കൂ​ടു​ത​ൽ മ​ഴ ലഭിക്കും

Aswathi Kottiyoor

കോ​ഴി​ക്കോ​ട് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്

Aswathi Kottiyoor

ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിർബന്ധിക്കാനാവില്ല- സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox