24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജോൺ ബ്രിട്ടാസിന് മികച്ച പാർലമെന്റേറിയൻ അവാർഡ്
Uncategorized

ജോൺ ബ്രിട്ടാസിന് മികച്ച പാർലമെന്റേറിയൻ അവാർഡ്

ന്യൂഡൽഹി> ഡോ. ജോൺ ബ്രിട്ടാസ് എംപിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം.
പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.
രാജ്യസഭയിൽ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോൾ ജോൺ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എംപിയായി ആദ്യവർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സൻസദ് രത്ന അവാർഡിന്റെ പട്ടികയിൽ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്ടാസിനെ തേടിയെത്തി. ഡോ. ജോൺ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി.

ബിദ്യുത് ബരൺ മഹതോ, ഡോ. സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ്മ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിർ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ. അമോൽ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാർഡ് ജേതാക്കൾ. ഡോ. എപിജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് മുൻ എംപി ടി കെ രംഗരാജൻ അർഹനായി. ലോക് സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യ സഭയുടെ ട്രാൻസ്പോർട്ട് ടൂറിസം കൾച്ചറൽ കമ്മിറ്റി എന്നിവയും അവാർഡിന് അർഹമായി.

Related posts

ആൾതാമസം ഉള്ള വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി, പ്രധാന ആയുധം ‘തോട്ടി’

Aswathi Kottiyoor

ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

Aswathi Kottiyoor

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; അച്ഛൻ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍

Aswathi Kottiyoor
WordPress Image Lightbox