22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആശ്വാസകിരണം മുടങ്ങിയെന്നത് 
അസത്യപ്രചാരണം ; ധനസഹായം ലഭിച്ചത് 34,965 ​‌പേര്‍ക്ക് : മന്ത്രി ആർ ബിന്ദു
Kerala

ആശ്വാസകിരണം മുടങ്ങിയെന്നത് 
അസത്യപ്രചാരണം ; ധനസഹായം ലഭിച്ചത് 34,965 ​‌പേര്‍ക്ക് : മന്ത്രി ആർ ബിന്ദു

ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുമുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശ്യത്തോടെയാണെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു. വസ്തുതകൾ അന്വേഷിക്കാതെ പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർ, പ്രായാധിക്യംകൊണ്ടും അർബുദം മുതലായ രോഗങ്ങളാലും കിടപ്പിലായവർ തുടങ്ങിയവർക്കും അവരുടെ സഹായികൾക്കും മാസത്തിൽ 600 രൂപയാണ് അനുവ​​ദിക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണത്തിലും തുകയിലും വർധന വരുത്തിയിട്ടുണ്ട്‌.

പദ്ധതിയിൽ 2021- –-22 സാമ്പത്തികവർഷം 40 കോടി രൂപ വിതരണം ചെയ്‌തു. 2022–-23ൽ 42.5 കോടി വകയിരുത്തിരുന്നു. ഇതിന്റെ ആദ്യഗഡുവായ പത്തുകോടികൊണ്ട്‌ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അഞ്ചു മാസത്തെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട്‌ ജില്ലകളിൽ നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി. ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് -ആധാര വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്യാൻ നടപടിയെടുത്തിരുന്നു. അത് പൂർത്തിയാക്കിയ 34,965 ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് വഴി 9,86,20,800 രൂപ വിതരണംചെയ്തു. ബാക്കി 32.5 കോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് വിതരണംചെയ്യും.

നിലവിൽ അർഹതയുള്ളവരിൽ പെൻഷൻ നൽകുന്നതിന് ബാക്കിയുള്ളവരുടെ ലൈഫ് സർട്ടിഫിക്കറ്റും ആധാറും സാമൂഹ്യനീതിവകുപ്പിൽ ലഭിക്കുന്ന മുറയ്ക്ക് പട്ടികയിൽ ഉൾപ്പെടുത്തും. അധിക ധനവിനിയോഗം സാധ്യമാകുന്നതനുസരിച്ച് പുതിയ അപേക്ഷകളിൽ ധനസഹായം അനുവദിക്കുന്നത്‌ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

കോവിഡ്: വിദേശത്തുനിന്ന് മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നതായി പഠന റിപ്പോർട്ട്

Aswathi Kottiyoor

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox