പേരാവൂർ : സമുദ്ര നിരപ്പിൽ നിന്ന് ഉദ്ദേശം 1100 ഓളം അടി ഉയരത്തിൽ കിഴക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചരിത്രമുറങ്ങുന്നതും നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടി വീരമൃത്യു വരിച്ച ധീരരക്തസാക്ഷി വീരകേരളവർമ്മ പഴശിരാജയുടെ ആരുഢസ്ഥാനമെന്ന് വിശ്വസിക്കുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് പേരാവൂർ ഹരിശ്ചന്ദ്രക്കോട്ട ദേവസ്ഥാനം ട്രസ്റ്റിന്റെ നേതൃത്വത്തിന്റെ ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തിയത്.
പേരാവൂർ തെരു മഹാ ഗണപതി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച നാമ ജപ ഘോഷയാത്രയോടെയാണ്
ശക്തി പഞ്ചാക്ഷരീ യജ്ഞ പരിക്രമം ആരംഭിച്ചത്. സതീഷ് നമ്പൂതിരി വെളളർവള്ളിയുടെ നേതൃത്വത്തിൽ പൂജാദി കർമ്മങ്ങൾ നടത്തി. തുടർന്ന് ഒരോ ഭക്തരും ശിവലിംഗ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു.
തുടർന്ന നടന്ന ചടങ്ങിൽ കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി , ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, സി.പി. രാമചന്ദ്രൻ, രാജേഷ് തന്ത്രികൾ, പ്രകാശൻ ധനശ്രീ, അഖിൽ മുരിങ്ങോടി, ദേവദാസൻ തോട്ടത്തിൽ, കെ.എസ്. രാധാകൃഷ്ണൻ, ബിജു പേരാവൂർ, എം. രാജീവൻ, ലിഷ്ണു, രൂപേഷ് നാദാപുരം, സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ശക്തി പഞ്ചാക്ഷരീ യജ്ഞ പരിക്രമത്തോടനുബന്ധിച്ച് ദേവസ്ഥാന ഭൂമിയിൽ സ്വാമി അമൃത കൃപാനന്ദപരി ആൽമരതൈയും നട്ടു.