24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മുത്തങ്ങ സമരത്തിന്‌ രണ്ട്‌ പതിറ്റാണ്ട്‌
Kerala

മുത്തങ്ങ സമരത്തിന്‌ രണ്ട്‌ പതിറ്റാണ്ട്‌

മുത്തങ്ങയിൽ ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ വെടിയുതിർത്ത്‌ ചോരയിൽമുക്കിയ ക്രൂരതയ്‌ക്ക്‌ ഞായറാഴ്‌ച രണ്ട്‌ പതിറ്റാണ്ട്‌. 2003 ഫെബ്രുവരി പത്തൊമ്പതിനാണ്‌ ആദിവാസി ഭൂസമരത്തിനുനേരെ എ കെ ആന്റണിയുടെ പൊലീസ്‌ വെടിയുതിർത്തത്‌. ജോഗി എന്ന ആദിവാസിയും , പൊലീസ്‌ കെ വി വിനോദും കൊല്ലപ്പെട്ടു. വിശന്നൊട്ടിയ വയറുമായി ഒരുതുണ്ട്‌ മണ്ണിനുവേണ്ടി പോരാടിയവരുടെ നെഞ്ചിലേക്കായിരുന്നു കാഞ്ചിവലിച്ചത്‌. സമാനതകളില്ലാത്ത ആദിവാസി പീഡനമായിരുന്നു യുഡിഎഫ്‌ ഭരണത്തിൽ. സി കെ ജാനുവിന്റെ നേതൃത്വത്തിലായിരുന്നു സമരം.

വെടിവയ്‌പ്പിലും പൊലീസ്‌ ഭീകരതയിലും നിരവധി ആദിവാസികൾക്ക്‌ പരിക്കേറ്റു. പിന്നീട്‌ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ഭൂസമരം കൊടുമ്പിരിക്കൊണ്ടു.

2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ മരിച്ച ജോഗിയുടെ മകൾ സീതയ്‌ക്ക്‌ റവന്യു വകുപ്പിൽ എൽഡി ക്ലർക്കായി നിയമനവും കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായവും നൽകി. വനാവകാശ നിയമപ്രകാരം അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾക്ക്‌ ഭൂമി നൽകി. സി കെ ജാനുവിന്റെ അമ്മ വെളിച്ചിക്കും ഭൂമി ലഭിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഭൂരേഖ കിട്ടിയ പലർക്കും സ്ഥലം ലഭ്യമായില്ല. ഇവരുൾപ്പെടെയുള്ളവർക്ക്‌ ഒന്നാം പിണറായി സർക്കാർ ഒരേക്കർവീതം നൽകി. മുത്തങ്ങ സമരക്കാരിൽ അവശേഷിക്കുന്ന 39 പേർക്ക്‌ 23ന്‌ ഒരേക്കർ വീതം നൽകും. മന്ത്രി കെ രാജൻ പട്ടയവിതരണം നിർവഹിക്കും. പുൽപ്പള്ളി മരിയനാട്‌ എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടമാണ്‌ പതിച്ചുനൽകുന്നത്‌. ഭൂമി നൽകിയവർക്ക്‌ വീടും നിർമിച്ചുനൽകും.

Related posts

മംഗോ ജ്യൂസ് നിരോധിച്ചു

Aswathi Kottiyoor

2022ലെ ഓണം വിപണി: മല്ലിയും തുവരപ്പരിപ്പും വാങ്ങിയതിൽ കൺസ്യൂമർഫെഡിന് നഷ്ടം 72 ലക്ഷമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

അരിവിലക്കയറ്റത്തിന്‌ കാരണം കേന്ദ്രം വിഹിതം കുറച്ചത്‌

Aswathi Kottiyoor
WordPress Image Lightbox