ഇരിട്ടി: കീഴൂർ മഹാവിഷ്ണുക്ഷേത്രം കൊടിയേറ്റ് മഹോത്സവം 20 മുതൽ 25 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 20 ന് തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് ആചാര്യവരണം, മുളയിടൽ , രാത്രി 7.30 ന് കൊടിയേറ്റ് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനത്തിൽ കവിയും പ്രഭാഷകനുമായ രാജേഷ് വാര്യർ അഴീക്കോട് പ്രഭാഷണം നടത്തും. ക്ഷേത്ര സമിതി പ്രസിഡന്റ് പി. കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. 21 ന് വൈകു. 3 ന് അക്ഷരശ്ലോക സദസ്സ്, 6.30 ന് തിരുനൃത്തം, 8 ന് കണ്ണൂർ ഗോൾഡൻ ഡ്രീംസ് അവതരിപ്പിക്കുന്ന ഗാനമേള, 22 ന് വൈകുന്നേരം 6.30 ന് തിരുനൃത്തം, 7.30 ന് ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 9.30ന് കുട്ടികളുടെ പ്രാദേശിക കലാ പരിപാടികൾ, 23 ന് രാത്രി 7.30 ന് തായമ്പക, 8 ന് പ്രാദേശിക കലാപരിപാടികൾ, 24 ന് വൈകുന്നേരം 5.30 ന് ശീവേലി, രാത്രി 8 ന് പള്ളിവേട്ട, 9.30 ന് ഗംഗാ ജ്യോതി സമർപ്പണം , ഉത്സവത്തിന്റെ അവസാന ദിവസമായ 25 ന് രാവിലെ 10 മണിക്ക് നടക്കുന്ന മാതൃസമ്മേളനത്തിൽ ശിവാനന്ദ സ്‌കൂൾ ഓഫ് യോഗ ഡയറക്ടർ നിഷാറാണി ടീച്ചർ പയ്യോളിയുടെ പ്രഭാഷണം , ഉച്ചക്ക് 12.30 മുതൽ സമൂഹ സദ്യ, വൈകുന്നേരം 4 മണിക്ക് ആറാട്ടുബലി ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, കൊടിയിറക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാദിവസവും രാവിലെ 7.30 ന് നാരായണീയ പാരായണം, വൈകുന്നേരം 3 ന് അക്ഷരശ്ലോക സദസ്സ്, രാത്രി 8 ന് അന്നദാനം എന്നിവയും നടക്കുമെന്ന് ക്ഷേത്രസമിതി സിക്രട്ടറി എം. ഹരീന്ദ്രനാഥ്, ജോ. സിക്രട്ടറി കെ.പി. കുഞ്ഞിനാരായണൻ, വൈസ് പ്രസിഡന്റ് സി. പ്രഭാകരൻ, മാതൃസമിതി വൈസ് പ്രസി. പി.പി. ജയലക്ഷ്മി, എക്സിക്യു്ട്ടീവ് അംഗം പി. മാധവൻ എന്നിവർ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ശിവരാത്രി ദിവസം ക്ഷേത്രക്കടവിൽ ബലിതർപ്പണ സൗകര്യവും ഒരുക്കും.