ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി “കുഞ്ഞുടുപ്പ് കുഞ്ഞുകൈകളിൽ ” എന്ന പദ്ധതിയുടെ ഭാഗമായി ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ പൂക്കുണ്ട് കോളനി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ആദ്യഘട്ടമെന്ന നിലയിൽ കോളനിയിലെ കുഞ്ഞുങ്ങൾക്ക് കുഞ്ഞുടുപ്പുകൾ കൈമാറുകയും ചെയ്തു. ധാരാളം കുട്ടികൾ ഉണ്ടായിരുന്ന കോളനിയായിരുന്നു പൂക്കുണ്ട് കോളനി, എന്നാൽ 10 ൽ താഴെ കുട്ടികൾ മാത്രമേ കോളനിയിൽ ഇപ്പോൾ ഉള്ളൂ. ഇതിന്റെ കാരണം പഠന വിഷയമാക്കാൻ തീരുമാനിച്ചു. സീഡ് കോഡിനേറ്റർ എം. ഷിജിത്ത് നേതൃത്വം നൽകിയ ചടങ്ങിൽ എച്ച്. എം. പി. കെ. കുമാരി ടീച്ചർ കുഞ്ഞുടുപ്പ് കൈമാറി. പി. ടി എ. പ്രസിഡന്റ് ടി. ബി. വിനോദ് കുമാർ, പി. ടി. എ. അംഗം സുരേഷ് കുമാർ, അധ്യാപകരായ പി. വി. വിജയശ്രീ, പി. എൻ. രതീഷ്, നീതു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോളനി സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
previous post