24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യും: മുഖ്യമന്ത്രി
Uncategorized

സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്രം അനുഭവിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ വഴി ഈ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും ചാലിശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ല. അവർ അർഹമായത് ചോദിക്കുവാൻ വരുന്നവരാണ്. ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. എംഎൽഎ മാരായ പി മമ്മികുട്ടി, പി പി സുമോദ്, കെ ശാന്തകുമാരി, എൻ ഷംസുദ്ദീൻ, മുഹസ്സിൻ,കെ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ തൊഴിൽ സഭ – ഒഎൽഒഐ പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും പുതിയ ക്രൂസ്‌ ഉൽപ്പന്നങ്ങളുടെ പുറത്തിറക്കലും നടന്നു. വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. ‘സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ’ എന്ന സെമിനാർ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 3600 പ്രതിനിധികൾ രണ്ടുദിവസമായി നടക്കുന്ന ചടങ്ങുകളിൽ പങ്കാളികളാകും. ഞായറാഴ്‌ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും.

ഓപ്പൺ ഫോറം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. പകൽ 12ന്‌ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ്‌ ട്രോഫി, മഹാത്മാപുരസ്‌കാരം, മഹാത്മ അയ്യങ്കാളി പുരസ്‌കാരം, സമയബന്ധിത സേവനത്തിനുള്ള ഐഎൽജിഎംഎസ്‌ പുരസ്‌കാരം എന്നിവ മന്ത്രി എം ബി രാജേഷ്‌ വിതരണം ചെയ്യും.

Related posts

തിരുവനന്തപുരം സ്മാര്‍ട് സിറ്റി നിര്‍മ്മാണം ഇഴയാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട്: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor

ഇന്നും വൈകും; എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഈ സെക്ടറിലെ സർവീസ് മൂന്ന് മണിക്കൂറോളം വൈകുമെന്ന് അറിയിപ്പ്

Aswathi Kottiyoor

താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox