24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂളുകളിൽ 6005 അധിക തസ്തിക കൂടി
Kerala

സ്കൂളുകളിൽ 6005 അധിക തസ്തിക കൂടി

ഉദ്യോഗാർഥിയുടെയും അധ്യാപകരുടെയും കാത്തിരിപ്പിനും പ്രതിഷേധത്തിനും ഒടുവിൽ സ്കൂളുകളിലെ തസ്തികനിർണയം വിദ്യാഭ്യാസവകുപ്പ് പൂർത്തിയാക്കി. ഈ അധ്യയനവർഷം സൃഷ്ഷ്ക്കണ്ട 6005 തസ്തികകളുടെ ശുപാർശ ധനവകുപ്പിന്‌ കൈമാറിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു…….

സംസ്ഥാനത്തെ 2313 സ്കൂളുകളിലാണ് പുതിയ തസ്തികകൾ. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമനനടപടി ഊർജിതമാക്കുമെന്ന് മന്ത്രി പറഞ്ഞു.

1106 സർക്കാർ സ്കൂളുകളിലായി 3080 തസ്തികയും 1207 എയ്ഡഡ് സ്കൂളുകളിലായി 2925 തസ്തികയുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ 5906 എണ്ണമാണ് അധ്യാപകതസ്തികകൾ.സർക്കാർമേഖലയിൽ 694, എയ്ഡഡ് മേഖലയിൽ 889 എന്നിങ്ങനെ മലപ്പുറം ജില്ലയിലാണ് കൂടുതൽ അധികതസ്തികകൾ. കുറവ് പത്തനംതിട്ടയിൽ-62.2019-‘20 വർഷം അനുവദിച്ച് തുടർന്നുവന്നതും ഈ അധ്യയനവർഷം തസ്തികനിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ സർക്കാർ മേഖലയിൽ-1638, എയ്ഡഡിൽ 2925 എന്നിങ്ങനെയാണ്.

ജൂണിൽ ആരംഭിച്ച തസ്തികനിർണയ നടപടികളാണ് ഈ അധ്യയനവർഷം അവസാനിക്കാനിരിക്കെ പൂർത്തിയായത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കണക്കെടുപ്പും പരിശോധനയും വൈകിയതാണ് നടപടികൾ നീളാൻ കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, സാമ്പത്തികബാധ്യതയെത്തുടർന്ന് സർക്കാർതന്നെ വൈകിച്ചതാണെന്നാണ് സൂചന.

സ്കൂൾതിരിച്ചുള്ള തസ്തികകൾ

എച്ച്.എസ്.ടി.: സർക്കാർ-740, എയ്ഡഡ്-568

യു.പി.എസ്.ടി.: സർക്കാർ-730, എയ്ഡഡ്-737

എൽ.പി.എസ്.ടി.: സർക്കാർ-1086, എയ്ഡഡ്-978

എൽ.പി., യു.പി. സ്കൂളുകളിലെ മറ്റുതസ്തികകൾ: സർക്കാർ-463, എയ്ഡഡ്-604.

പ്രായോഗികതടസ്സങ്ങൾ ഏറെ

കോവിഡിനെത്തുടർന്ന് രണ്ടുവർഷം തസ്തികനിർണയം നടന്നില്ല. ഈ വർഷത്തെ ശുപാർശ വിദ്യാഭ്യാസവകുപ്പ് നൽകിയെങ്കിലും ധനസ്ഥിതി കണക്കാക്കിയേ ധനവകുപ്പ് അംഗീകാരംനൽകൂ. അധ്യയനവർഷം അവസാനിക്കുന്ന മാർച്ചിൽ സാധാരണ അധ്യാപകനിയമനം നടക്കാറില്ല. അതിനാൽ, നിയമനം ജൂണിലേക്കുമാറ്റാനാണ് സാധ്യത.

Related posts

ഇ- വാഹന നിർമാണ കമ്പനികൾക്ക് സ്ഥലവും കെട്ടിടവും നൽകും: ഗതാഗതമന്ത്രി Read more: https://www.deshabhimani.com/news/kerala/e-vehicle-manufacturing-transport-minister-antony-raju/1069065

Aswathi Kottiyoor

നേതൃത്വ കൺവെൻഷൻ 24 ന്*

Aswathi Kottiyoor

വാക്സിൻ പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox