22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു: മുഖ്യമന്ത്രി.*
Kerala

*കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു: മുഖ്യമന്ത്രി.*

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ ഫെഡറല്‍ ഘടന അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണ്‌. ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്‌ഡിനെയും പിണറായി വിജയന്‍ അപലപിച്ചു. കേന്ദ്രം അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഭക്ഷ്യമന്ത്രി സപ്ലൈകോ ഗോഡൗൺ സന്ദർശിച്ചു

Aswathi Kottiyoor

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം: നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

Aswathi Kottiyoor

റീ ​ര​ജി​സ്ട്രേ​ഷ​ൻ തു​ക എ​ട്ടി​ര​ട്ടി കൂ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ; പു​തു​ക്കി​യ നി​ര​ക്കു​ക​ൾ ഇ​ങ്ങ​നെ

Aswathi Kottiyoor
WordPress Image Lightbox