24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മിൽമ ദേശീയ സെമിനാർ : കന്നുകാലി ഡിജിറ്റല്‍ വിവരശേഖരണ പദ്ധതി ഏപ്രില്‍മുതല്‍
Kerala

മിൽമ ദേശീയ സെമിനാർ : കന്നുകാലി ഡിജിറ്റല്‍ വിവരശേഖരണ പദ്ധതി ഏപ്രില്‍മുതല്‍

രാജ്യത്തെ കന്നുകാലികളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കാനുള്ള നാഷണൽ ഡിജിറ്റലൈസേഷൻ ലൈവ്സ്റ്റോക് മിഷൻ പദ്ധതി ഏപ്രിൽമുതൽ നടപ്പാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് സെക്രട്ടറി ആർ കെ സിങ്‌ പറഞ്ഞു. തൃശൂരിൽ ക്ഷീരസംഗമത്തോടനുബന്ധിച്ച് മിൽമ സംഘടിപ്പിച്ച ‘വിഷൻ 2023′ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരുടെ വരുമാനവർധനയ്‌ക്കും കന്നുകാലികളിലെ രോഗസംക്രമണം തടയുന്നതിനും വിപണനത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഗുണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്നും ആർ കെ സിങ്‌ പറഞ്ഞു.

സംസ്ഥാന ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മിനേഷ് സി ഷാ, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്‌, ഡോ. ആർ എസ് സോധി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മന്റ്‌ ഡയറക്ടർ ഡോ. രാകേഷ് മോഹൻ ജോഷി, കേരള കോ––ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്‌ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ, കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, തിരുവനന്തപുരം യൂണിയൻ ഭരണസമിതി കൺവീനർ എൻ ഭാസുരാംഗൻ, മിൽമ എംഡി ആസിഫ് കെ യൂസഫ്, കേന്ദ്ര ക്ഷീരവികസന വകുപ്പ് അസി. കമീഷണർ കെ അജിത് കുമാർ, ഇന്ത്യൻ ഡെയ്‌റി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. എസ് എൻ രാജകുമാർ എന്നിവർ സംസാരിച്ചു.

Related posts

സംഭരണം അട്ടിമറിച്ചു; പാടശേഖരങ്ങളിൽ നെല്ല്‌ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor

ആധാര്‍, വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാംപ് നാളെ*

Aswathi Kottiyoor
WordPress Image Lightbox