30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും
Kerala

അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും

ചില്ലറവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റ നിരക്ക്‌ രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം ജനുവരിയിൽ ആറ്‌ ശതമാനത്തിന്‌ മുകളിലേക്ക്‌ കുതിച്ചതോടെ റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്കുകളിൽ വീണ്ടും വർധന വരുത്താനുള്ള സാധ്യതയേറി. വിലക്കയ]റ്റ നിരക്ക്‌ ഉയർന്നുനിൽക്കുന്നതിനാൽ കഴിഞ്ഞയാഴ്‌ച റിപ്പോ നിരക്കിൽ (ആർബിഐ ബാങ്കുകൾക്ക്‌ വായ്‌പ നൽകുന്ന നിരക്ക്‌) 25 പോയിന്റിന്റെ വർധന വരുത്തി ആറര ശതമാനമാക്കിയിരുന്നു. രാജ്യത്ത് പലിശഭാരം വീണ്ടും ഉയരാന്‍ ഇത് വഴിവെയ്ക്കും.

ജനുവരിയിലെ കണക്കുപ്രകാരം വിലക്കയറ്റത്തോത്‌ 6.52 ശതമാനമാണ്‌. നവംബറിലും ഡിസംബറിലും ആറ്‌ ശതമാനത്തിന്‌ താഴെയായിരുന്ന വിലക്കയറ്റ നിരക്കാണ്‌ കുതിച്ചത്‌. ആർബിഐ അടുത്ത ഏപ്രിലിലാണ്‌ നാണ്യനയം തീരുമാനിക്കുന്നതിനായി യോഗം ചേരുക. റിപ്പോ നിരക്കിൽ വീണ്ടും 25 പോയിന്റെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ്‌ സാമ്പത്തികവിദഗ്‌ധരുടെ വിലയിരുത്തലുകൾ.

കഴിഞ്ഞ ഏപ്രിലിൽ നാല്‌ ശതമാനം മാത്രമായിരുന്ന റിപ്പോ നിരക്ക്‌ ഒമ്പതുമാസത്തെ ഇടവേളയിലാണ്‌ ആറര ശതമാനത്തിലേക്ക്‌ കുതിച്ചത്‌. ബാങ്കുകൾ നൽകുന്ന വിവിധ വായ്‌പകളുടെ നിരക്ക്‌ ഇതോടെ മൂന്നുശതമാനംവരെ ഒറ്റയടിക്ക്‌ ഉയർന്നു. രാജ്യത്തെ കോടിക്കണക്കിന്‌ സാധാരണക്കാർക്ക്‌ ഇത്‌ ആഘാതമായി. വിലക്കയറ്റ നിരക്ക്‌ രണ്ട്‌ മുതൽ ആറു ശതമാനംവരെ പരിധിയിൽ പിടിച്ചുനിർത്താനാണ്‌ ആർബിഐ ലക്ഷ്യമിടുന്നത്‌. ആറു ശതമാനത്തിന്‌ മുകളിലേക്ക്‌ വിലക്കയറ്റത്തോത്‌ എത്തുന്നതിനെ അപകടകരമായാണ്‌ ആർബിഐ വിലയിരുത്താറുള്ളത്‌. തുടർച്ചയായി റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കാത്തതിന്‌ കേന്ദ്ര നയങ്ങൾതന്നെയാണ്‌ കാരണമാകുന്നത്‌.

മൊത്തവില സൂചികയിൽ നേരിയ കുറവ്‌
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോതിൽ നേരിയ കുറവ്‌. സർക്കാർ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കുകൾപ്രകാരം ജനുവരിയിൽ രാജ്യത്തെ മൊത്തവിപണി വിലക്കയറ്റം 4.73 ശതമാനമാണ്‌. ഡിസംബറിൽ 4.95 ശതമാനമായിരുന്നു. ചില്ലറവിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനാൽ മൊത്തവില സൂചികയിലെ കുറവ്‌ റിപ്പോ നിരക്കും മറ്റും തീരുമാനിക്കുമ്പോൾ ആർബിഐ പരിഗണിക്കില്ല. ഭക്ഷ്യവസ്‌തുക്കളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വിലകൾ മൊത്തവില വിപണിയിലും ഉയർന്ന തോതിലാണ്‌.

Related posts

വാ​യു​മ​ലി​നീ​ക​ര​ണം: രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

Aswathi Kottiyoor

*തൊഴിലാളികൾക്ക് അഭിമാനിക്കാം; അവരുടെ പേരുകൾ എക്സ്പോയിൽ കൊത്തിവച്ചിരിക്കുന്നു*

Aswathi Kottiyoor

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox