24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം
Kerala

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങൾ നടപ്പിലാക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) അപേക്ഷ ക്ഷണിച്ചു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കും അധ്യാപകവിദ്യാഭ്യാസ (ഡി.എൽ.എഡ്) സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ അക്കാദമിക പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠനപരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് ഉൾപ്പെടുത്തേണ്ടത്. പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ, പത്രക്കുറിപ്പുകൾ തുടങ്ങിയവ) അപേക്ഷകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ ഫെബ്രുവരി 25 നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം- 695 012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. scertresearch@gmail.com എന്ന ഇ-മെയിലിലും അയയ്ക്കാം.

Related posts

മുക്രയിട്ട് പാഞ്ഞുവന്നു, തേറ്റകൊണ്ട് തുടരെ കുത്തി; ഒടുവിൽ കാട്ടുപന്നിക്ക് ‘മരണ വിധി.

Aswathi Kottiyoor

പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ സ്‌കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനം

Aswathi Kottiyoor

യുവതലമുറയെ ശക്തിപ്പെടുത്തുന്ന നടപടികളുമായി കേരളം മുന്നോട്ട്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox