21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെഎസ്ആർടിസി: ടാർഗറ്റ് തികച്ചാൽ 5ന് പൂർണ ശമ്പളം; നിർദേശവുമായി മന്ത്രിയും എംഡിയും.
Kerala

കെഎസ്ആർടിസി: ടാർഗറ്റ് തികച്ചാൽ 5ന് പൂർണ ശമ്പളം; നിർദേശവുമായി മന്ത്രിയും എംഡിയും.

തിരുവനന്തപുരം ∙ ഓരോ കെഎസ്ആർടിസി ഡിപ്പോയ്ക്കും വരുമാന ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിച്ചുനൽകി അതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്താമെന്നു നിർദേശം. ഉന്നതോദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറുമാണ് നി‍ർദേശം വച്ചത്. ടാർഗറ്റ് കൈവരിക്കുന്ന ഡിപ്പോകളിലെ ജീവനക്കാർക്കു മാത്രം ഏപ്രിൽ മുതൽ എല്ലാ മാസവും അഞ്ചാം തീയതിക്കകം മുഴുവൻ ശമ്പളം; മറ്റു ഡിപ്പോകളിൽ നേടിയ വരുമാനത്തിന്റെ തോത് അനുസരിച്ചുള്ള ശമ്പളം അഞ്ചാം തീയതിക്കകവും ബാക്കി പിന്നീടും എന്നതാണു നിർദേശം. ഇതിനെ എതിർക്കുമെന്നു ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി.

ബിജു പ്രഭാകർ എംഡിയായ ശേഷമാണ് ഡിപ്പോകൾക്കു ടാർഗറ്റ് നിശ്ചയിച്ചത്. ഓരോ ഡിപ്പോയിലെയും ജീവനക്കാർ, ബസുകൾ, ഷെഡ്യൂളുകൾ, വരുമാനം എന്നിവ കണക്കിലെടുത്താണ് ഇതു നിശ്ചയിച്ചത്. എന്നാൽ ടാർഗറ്റ് പലപ്പോഴായി ഉയർത്തി. ഒരിടത്തും ലക്ഷ്യം പൂർണമായി നേടാനായില്ല. ആ സാഹചര്യത്തിൽ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുമെന്ന ഉറപ്പിൽനിന്നു പിന്നോട്ടുപോകാനാണ് പുതിയ നിർദേശമെന്നു ജീവനക്കാർ പറയുന്നു.

Related posts

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു……….

Aswathi Kottiyoor

കല്‍പന, സുനിത ഇപ്പോള്‍ സിരിഷ; ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.

Aswathi Kottiyoor

13 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കുന്നു: മാർച്ചിനുമുമ്പ്‌ നടപടികൾ പൂർത്തിയാക്കും.

Aswathi Kottiyoor
WordPress Image Lightbox