സര്‍വെ എന്ന പേരില്‍ ബിബിസി ഓഫിസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ നടപടികളില്‍ ഔദ്യോഗികമായി പ്രതികരണം അറിയിച്ച് ബിബിസി പ്രസ്താവന. ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥരോട് തങ്ങളുടെ ജീവനക്കാര്‍ സഹകരിക്കുന്നുണ്ടെന്നും ബിബിസി അറിയിച്ചു. തങ്ങളുടെ ഉള്ളടക്കവും സേവനവും മാധ്യമപ്രവര്‍ത്തനവും മുന്‍പുള്ളത്‌പോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. തുടര്‍ന്നും ഇന്ത്യയിലെ തങ്ങളുടെ കാഴ്ചക്കാരെ സേവിക്കുമെന്ന് ബിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഓഫിസുകളില്‍ ചില ജീവനക്കാര്‍ ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരോട് അവര്‍ പരമാവധി സഹകരിക്കുന്നുണ്ട്. തങ്ങളുടെ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുമെന്നും ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. നാളെയും ബിബിസി ഓഫിസുകളില്‍ പരിശോധനകള്‍ തുടരുമെന്നാണ് സൂചന.ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.ചില രേഖകളും ഫോണുകളും ഉള്‍പ്പടെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകള്‍ തിരികെ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.