നിലവിലുള്ള ഏതു സംസ്ഥാനത്തേയും ഭരണഘടനാപരമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ 3,4 വകുപ്പുകള്‍ വ്യാഖ്യാനിച്ചാണ് കോടതി നിലപാട്. നിലവിലുള്ള സംസ്ഥാനങ്ങളെ നിയമത്തിലൂടെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജമ്മുവിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മീഷന്‍ രൂപകീരിച്ച നടപടി ചോദ്യം ചെയ്ത് ശ്രീനഗര്‍ സ്വദേശികളായ ഹാജി അബ്ദുള്‍ ഗനിഖാനും, ഡോ.മുഹമ്മദ് അയൂബ് മട്ടുവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ജമ്മുവില്‍ മണ്ഡല പുന:ക്രമീകരണത്തിനായി രഞ്ജന ദേശായി കമ്മീഷന്‍ രൂപീകരിച്ച നടപടിയെ ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.