ട്രെയിന് നേരെ കല്ലേറിഞ്ഞ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബിപുനെ(28) ആണ് റെയിൽവേ പൊലീസ് പിടികൂടിയത്.
ചെന്നൈ-മംഗളൂരു മെയിലിന് നേരെ ഇന്ന് രാവിലെയാണ് കല്ലേറുണ്ടായത്. തലശേരിയിൽ നിന്ന് മംഗളൂരു ഭാഗത്തേയ്ക്ക് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണ് സംഭവം.
ട്രെയിന്റെ എ.സി കോച്ചിലാണ് കല്ല് പതിച്ചത്. ആക്രമണത്തിൽ ചില്ലുകൾ തകർന്നെങ്കിലും ആർക്കും പരിക്കില്ല.
വിവരമറിഞ്ഞയുടൻ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടിച്ചത്.