22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ടൈഫോയ്‌ഡ്‌‌ വാക്‌സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

ടൈഫോയ്‌ഡ്‌‌ വാക്‌സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

ടൈഫോയ്‌ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെഎംഎസ്‌സിഎല്‍ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്‌ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.

ടൈഫോയ്‌ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്‌ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്‍ന് നിര്‍ദേശം നല്‍കിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

രാജ്യത്ത് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം.

Aswathi Kottiyoor

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ആശ്രയ പദ്ധതി മെമ്പർഷിപ്പ് വിതരണം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox