24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണത്തിന് ക്യാമറ, പരാതി നൽകാൻ വാട്സപ്പ് നമ്പർ: മന്ത്രി ആൻറണി രാജു
Kerala

നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണത്തിന് ക്യാമറ, പരാതി നൽകാൻ വാട്സപ്പ് നമ്പർ: മന്ത്രി ആൻറണി രാജു

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുമുണ്ടാകും. കൊച്ചി നഗരത്തിൽ നിയമലംഘനം അറിയിക്കാ൯ വാട്സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികൾ അറിയിക്കേണ്ടത്.

ബസുകളുടെ മത്സരയോട്ടത്തിലും നിയമലംഘനങ്ങളിലും അപകടങ്ങൾ വർധിച്ച സാഹചര്യം ചർച്ച ചെയ്യാ൯ ഗതാഗത മന്ത്രി ആന്റണി രാജു കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ. മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥരും ബസുടമ – തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Related posts

ഓൺലൈൻ ബുക്കിങ്‌ ; വ്യാജ വെബ്സൈറ്റുകൾ വ്യാപകം : വഞ്ചിതരാകരുതെന്ന്‌ കെഎസ്ആർടിസി

Aswathi Kottiyoor

*ശ്രീലങ്കയിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപ; പെട്രോൾ ക്യൂവിൽ നിന്ന് 2 ജീവൻ പൊലിഞ്ഞു.*

Aswathi Kottiyoor

കൂപ്പൺ നറുക്കെടുത്ത്‌ മദ്യം സമ്മാനം; ശിക്ഷാർഹമാണെന്ന് എക്‌സൈസ്

Aswathi Kottiyoor
WordPress Image Lightbox