27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാ​ലി​ത്തീ​റ്റ ആ​ക്ട് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി
Kerala

കാ​ലി​ത്തീ​റ്റ ആ​ക്ട് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തും വി​​​ൽ​​​ക്കു​​​ന്ന​​​തു​​​മാ​​​യ കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​ല നി​​​യ​​​ന്ത്ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ കാ​​​ലി​​​ത്തീ​​​റ്റ ആ​​​ക്ട് അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​സം​​​ഗ​​​മം ‘പ​​​ട​​​വ് 2023’ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

പാ​​​ലി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ൻ​​​എ​​​ബി​​​എ​​​ൽ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി സം​​​സ്ഥാ​​​ന ഡ​​​യ​​​റി ലാ​​​ബി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി. രാ​​​ജ്യ​​​ത്തി​​​നുത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​യി സം​​​സ്ഥാ​​​ന അ​​​തി​​​ർ​​​ത്തി ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ സ്ഥി​​​രം പാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. പാ​​​ലി​​​ന്‍റെ വ​​​ർ​​​ധി​​​ച്ച തു​​​ക​​​യു​​​ടെ 85 ശ​​​ത​​​മാ​​​നം ഗു​​​ണം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യ്ക്കു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി തു​​​ക കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി.

6.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലെ പാ​​​ൽ​​​സം​​​ഭ​​​ര​​​ണ വ​​​ള​​​ർ​​​ച്ച. കേ​​​ര​​​ള​​​ത്തി​​​ലേ​​​ത് 12.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പെ​​​ൻ​​​ഷ​​​ൻ ബോ​​​ർ​​​ഡാ​​​യി മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ക്ഷീ​​​ര ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​നെ ക്ഷീ​​​ര ക​​​ർ‌​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ മു​​​ഖേ​​​ന ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യോ​​​ളം ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു റാ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സ്വാ​​​ഗ​​​തം പ​​​ഞ്ഞു. മ​​​ന്ത്രി​​​മാ​​​രാ​​​യ ആ​​​ർ. ബി​​​ന്ദു, പി. ​​​പ്ര​​​സാ​​​ദ്, മേ​​​യ​​​ർ എം.​​​കെ. വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

Related posts

‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

‘വിശുദ്ധ വന’ങ്ങളായ കാവുകളെ സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു.

Aswathi Kottiyoor

കർണാടകയിൽ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി.

Aswathi Kottiyoor
WordPress Image Lightbox