24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കേരളം ആഡംബര കാറുകളുടെ ഇഷ്ടവിപണി; ഒറ്റവര്‍ഷം നേടിയത് 53 ശതമാനം ഉയര്‍ച്ച.*
Uncategorized

കേരളം ആഡംബര കാറുകളുടെ ഇഷ്ടവിപണി; ഒറ്റവര്‍ഷം നേടിയത് 53 ശതമാനം ഉയര്‍ച്ച.*

*
ഇന്ത്യയില്‍ മൊത്തം കാര്‍ വില്‍പ്പന കഴിഞ്ഞവര്‍ഷം 23 ശതമാനം ഉയര്‍ന്നപ്പോള്‍ ആഡംബര വിഭാഗത്തിലെ വളര്‍ച്ച 52 ശതമാനമാണെന്നും ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനമെന്നും ലക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി. ആഡംബര കാറുകളുടെ ഇഷ്ടവിപണിയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ കളമശ്ശേരി നിപ്പോണ്‍ ടവറില്‍ ലക്സസ് കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് അദ്ദേഹം. ലക്‌സസിന്റെ ഇന്ത്യയിലെ 19-ാമത് ഗസ്റ്റ് ടച്ച് പോയിന്റാണ് ഇത്. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ ഏറ്റവും വലുതുമായ ലക്‌സസ് ഷോറൂമാണിത്.

ഇന്ത്യയില്‍ മൊത്തം കാര്‍ വില്‍പ്പനയുടെ ഒരു ശതമാനം മാത്രമാണ് ആഡംബര കാറുകളുടെ വിഹിതം. ജപ്പാനില്‍ ഇത് നാലും ചൈനയില്‍ 16 ശതമാനവും യൂറോപ്പില്‍ 18 ശതമാനവുമാണ്. ഇന്ത്യന്‍ സമ്പദ്ഘടന മൂന്നാമത്തെ വലിയ ശക്തിയായി മാറുന്നതോടെ ആഡംബര കാര്‍ വില്‍പ്പനയുടെ തോത് ഇവിടെയും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതാണ്ട് 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ലക്സസ് കാറുകളുടെ വില. നിലവില്‍ ഇന്ത്യയില്‍ ആറു മോഡലുകളാണ് ലക്സസ് വില്‍ക്കുന്നത്. ഈ വര്‍ഷം രണ്ട് മോഡലുകളാണ് പുതുതായി എത്തുന്നത്. അതില്‍ ഇടത്തരം ലക്ഷ്വറി എസ്.യു.വി.യായ ആര്‍.എക്സ്. ഇതിനോടകം വിപണിയിലെത്തി. ലക്സസ് എല്‍.എം. ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് നവീന്‍ സോണി പറഞ്ഞു.

Related posts

പാനി പുരിയിൽ ക്യാൻസറിന് കാരണമായ രാസവസ്തുക്കൾ; കടുത്ത നടപടിക്ക് കർണാടക സർക്കാർ

Aswathi Kottiyoor

കോഴിക്കോട് ലഭിച്ചത് 45,897 നിവേദനങ്ങൾ, തീർപ്പായത് 733 എണ്ണം; നവകേരള സദസിലെ പരാതി പരിഹാരത്തിന് ഒച്ചിഴയും വേ​ഗം

Aswathi Kottiyoor

പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; മുരളീധരന്‍റെ തോല്‍വിയിൽ പ്രതാപനെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox