23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരളത്തിലെ നഴ്‌സുമാരെ തേടി യുകെ സംഘം വരുന്നു
Kerala

കേരളത്തിലെ നഴ്‌സുമാരെ തേടി യുകെ സംഘം വരുന്നു

കേരളത്തില്‍ നിന്ന് ആരോ​ഗ്യമേഖലയിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനായി ബ്രിട്ടീഷ് ദേശീയ ആരോഗ്യ സർവീസ്‌ (എൻഎച്ച്‌എസ്‌) സംഘം ഈ മാസം തിരുവനന്തപുരത്ത് എത്തും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്‌ സാങ്കേതിക ജീവനക്കാർ എന്നിവർക്കാണ്‌ അവസരം ഒരുങ്ങുന്നത്‌.

ബ്രിട്ടണിന് ഏറ്റവും കൂടുതല്‍ നഴ്സുമാരെ സംഭാവന ചെയ്യുന്ന കേരളത്തില്‍ നിന്നും സുസ്ഥിരമായ റിക്രൂട്ടിങ്‌ പാത ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്ന് എൻഎച്ച്‌എസ്‌ പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത്‌ എത്തുന്ന അഞ്ചംഗ സംഘം മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡെവലപ്‌മെന്റ്‌ എംപ്ലോയ്‌മെന്റ്‌ പ്രൊമോഷൻ കൺസൾട്ടന്റ്‌സ്‌, സ്കിൽസ്‌ കൗൺസിൽ എന്നിവയുമായി ചേർന്നാണ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനത്തില്‍ ആരോ​ഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

Related posts

അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

Aswathi Kottiyoor

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ഫയലുകൾക്കിടയിൽ മാത്രം കഴിയരുത്; പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഫീൽഡിൽ ഇറങ്ങണം: മന്ത്രി റിയാസ്.

Aswathi Kottiyoor
WordPress Image Lightbox