26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കാരണമില്ലാതെ കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Kerala Uncategorized

കാരണമില്ലാതെ കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ന്യായീകരിക്കാവുന്ന കാരണങ്ങൾ ഇല്ലാത്തപക്ഷം ഉപഭോക്താക്കൾ, കടകളിൽ മൊബൈൽ നമ്പർ നൽകേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ബിൽ നിലവിൽ വരുന്നതോടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂർ ട്വീറ്റിൽ പങ്കുവെച്ചിരുന്നത്. വിമാനത്താവളത്തിലെ ഒരു കടയിൽനിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാൻ പോയപ്പോൾ അവർ തന്റെ മൊബൈൽ നമ്പർ ആരാഞ്ഞുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോൾ സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണെന്ന് മറുപടി നൽകിയെന്നും ഠാക്കൂർ ട്വീറ്റിൽ പറയുന്നു. തുടർന്ന് താൻ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂർ ട്വീറ്റിൽ പറഞ്ഞിരുന്നു.

Related posts

കാട്ടാനകളുമായി ബന്ധപ്പെട്ട വിഷയം: വനം മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി

Aswathi Kottiyoor

കൊടകര കുഴൽപ്പണ കേസ്; ‘പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു’ ഇന്‍കം ടാക്സിനെതിരെ പൊലീസ്

Aswathi Kottiyoor

‘മദ്യവില കൂട്ടേണ്ടി വരും, ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത’, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox