23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Kelakam Uncategorized

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ഇന്ന് പരിഗണിക്കും. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ തവണ വാദം കേൾക്കവെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു.

കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് നാളെ കോടതി പരിഗണിക്കും

Related posts

വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകന് ദാരുണാന്ത്യം; അമ്മയ്ക്ക് പൊള്ളലേറ്റു

Aswathi Kottiyoor

ഗ്രൂപ്പ് സി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥിനികളുടെ താലി അഴിച്ചുവപ്പിച്ചു, കർണാടകയില്‍ പ്രതിഷേധം

Aswathi Kottiyoor

‘കളക്ടറേ വിളിക്കൂ, ഇല്ലേൽ വീട് മൊത്തം കത്തിക്കും’; ഒന്നൊന്നര മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു, ഒടുവിൽ…

Aswathi Kottiyoor
WordPress Image Lightbox