24.1 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Uncategorized

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണം എന്ന വിഷയത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങക്കായി പരിശീലനപരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജീജ ജോസഫ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് നേഴ്സ് പി. ശോഭ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ സരുൺ ഘോഷ് വിവിധ സംശയങ്ങൾക്ക് മറുപടി നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ റ്റി.എ ജെയ്സൺ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ഇന്ദിര ശ്രീധരൻ, സുനീന്ദ്രൻ, പാലിയേറ്റീവ് നേഴ്സ് ബിജി ലുക്കോസ്, പഞ്ചായത്ത്‌ അംഗങ്ങളായ ജോണി ആമക്കാട്ട്, ഷേർലി പടിയാനിക്കൽ എന്നിവർ സംസാരിച്ചു

Related posts

ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി

Aswathi Kottiyoor

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox