24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ.
Uncategorized

വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ.


കേളകം: വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ. ഓഫീസിലെ നാല് ചുമരുകൾക്കിടെയിരുന്നല്ല കേളകം കൃഷി ഓഫീസറുടെ ഔദ്യോഗിക ജീവിതം. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും, അവരുടെ പ്രശ്ന പരിഹാരവുമാണ് ലക്ഷ്യം. മാനന്തവാടി സ്വദേശിയായ കെ.ജി സുനിൽ യഥാർഥ കർഷകൻ കൂടിയാണ്.കർഷകരുമായി സംവദിക്കാൻ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നിരവധി വാർട്ട് സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർഷിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും.ജനകീയ ഇടപെടലിലൂടെ ജനമനസ്സുകൾ കീഴടക്കുകയാണ് കെ.ജി.സുനിൽ.

കേളകം പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തടയണ നിർമ്മാണത്തിൻ്റെ മുൻ നിരയിൽ അദ്ധ്യാനിക്കുകയായിരുന്നു അദ്ദേഹം. കല്ലുകൾ കെട്ടി മതിലിന് സമാനമായി നിർമ്മിച്ച തടയണ കേളകം പഞ്ചായത്തിലെ ചീങ്കണിപ്പുഴയിലും, ബാവലി പ്പുഴയിലും ജലാശയമായി. ജലസുരക്ഷക്കായി എല്ലാവരും കൈകോർക്കണമെന്നാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ നൽകുന്ന സന്ദേശം.

Related posts

വയനാടിനെ ചേര്‍ത്തുപിടിച്ച് നാട്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിരവധി പേര്‍

Aswathi Kottiyoor

സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ, ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുപ്രീംകോടതി

Aswathi Kottiyoor

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

Aswathi Kottiyoor
WordPress Image Lightbox